മക്ബൂൽ സൽമാന്റെ " മാഫി ഡോണ An Untold Mystery " ജൂലൈ 26 ന് റിലീസ് ചെയ്യും.

മക്ബൂൽ സൽമാനെ പ്രധാന കഥാപാത്രമാക്കി പോളി വടക്കൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " മാഫി ഡോണ An Untold Mystery " .ജൂബിൻ രാജൻ പി. ദേവ് ശക്തമായ ഒരു വേഷം ഈ സിനിമയിൽ ചെയ്യുന്നു .  

ഹെവൻ സിനിമാസിന്റെ ബാനറിൽ  ജോഷി മുരിങ്ങൂരാണ്  സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം ആശ്വഘോഷനും , ഗാനരചന രാജീവ് ആലുങ്കൽ , ഹരി നാരായണൻ എന്നിവരും  , സംഗീതം ജാസി ഗിഫ്റ്റും , എഡിറ്റിംഗ് അച്ചു വിജയനും, കലാസംവിധാനം കോയയും , മേക്കപ്പ്  ജയമോഹനും, ആക്ഷൻ സംവിധാനം ജാക്കി ജോൺസണും നിർവ്വഹിക്കുന്നു. വിനോദ് പരവൂരാണ് പ്രൊഡക്ഷൻ കൺട്രോളർ .

സുധീർ കരമന , സോഹൻ സീനുലാൽ, നീനാ കുറുപ്പ് , സീമ ജി.നായർ,  ഫജീദാ ,തേജിൽ , നിഖിൽ ജയൻ , കിരൺരാജ് , രമ്യ പണിക്കർ , മജീദ് , ശരൺ ,          ശ്രീവിദ്യനായർ  എന്നിവരോടൊപ്പം നിരവധി പുതുമുഖതാരങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.