" വൈറസ് " ഒരു സർവൈവൽ ത്രില്ലർ മൂവി. Fear Fight Survival .


നിപ്പ വൈറസിന്റെ കെടുതി പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന  സിനിമയാണ് " വൈറസ് " . കേരളത്തിലെ കോഴിക്കോട് ഉൾപ്പടെയുള്ള ജില്ലകളിൽ പടർന്ന നിപ്പ വൈറസിനെക്കുറിച്ച്  നമുക്ക് അറിയാം . അതിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സിസ്റ്റർ ലിനി മരിച്ചിരുന്നു .

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ്  " വൈറസ് " .ഈ സിനിമ  ഒരു സർവൈവൽ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താം. 

ഇപ്പോൾ നിപ്പയെക്കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിലെ ഒരു അദ്ധ്യായമാണിത് .വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ്. 

മൗസിൻ പാരാരി , ഷറഫു ,സുഹാസ്  എന്നിവർ ചേർന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു .
പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറായി കുഞ്ചാക്കോ ബോബനും, കളക്ടർ പോൾ വി. ഏബ്രാഹാമായി ടോവിനോ തോമസും, ആരോഗ്യ - സോഷ്യൽ വെൽഫയർ മന്ത്രി സി.കെ പ്രമീളയായി രേവതിയും, താൽകാലിക ജീവനക്കാരൻ അറ്റൻഡർ ബാബുവായി ജോജു ജോർജ്ജും, അനുവായി പാർവ്വതി തിരുവോത്തും, സിസ്റ്റർ അഖിലയായി റീമാ കല്ലിങ്കലും, ഡോ. ബാബുരാജ് ആയി ഇന്ദ്രജിത്ത് സുകുമാരനും, ഉണ്ണി ക്യഷ്ണനായി സൗബിൻ സാഹിറും , സിസ്റ്റർ അഖിലയുടെ ഭർത്താവായി ഷറഫുദീനും, വിഷ്ണുവായി ആസിഫ് അലിയും, ഹെൽത്ത് സർവ്വീസ് ഡയറ്കർ  ഡോ. സ്മൃതി ഭാസ്കറായി പൂർണ്ണിമ ഇന്ദ്രജിത്തും , ഹെൽത്ത് ഇൻസ്പെക്ടർ രാമക്യഷ്ണനായി സുധീഷും , ഡോ.ശ്രീദേവിയായി സജിത മഠത്തിലും , ഡോ. അബ്ദു ആയി ശ്രീനാഥ് ഭാസിയും , പി.പി ഭാസ്കരൻ എം.എൽ. എയായി രാജാമണിയും , ഡോ. സലിമായി റഹ്മാനും, റസാഖായി ഇന്ദ്രൻസും, സാറായായി  മഡോണ സെബാസ്റ്റ്യനും വേഷമിടുന്നു. 

ഉണ്ണിമായ പ്രസാദ്, ഷെബിൻ ബെൻസൺ,  ശ്രീധരൻ  ,ജിനു ജോസഫ്,  സംവിധായകൻ ബേസിൽ ജോസഫ്,  സഖറിയ , ദർശന രാജേന്ദ്രൻ ,രമ്യ നമ്പീശ്യൻ , ദിലീഷ് പോത്തൻ, ദിവ്യ ഗോപിനാഥ്,  വെട്ടുകിളി പ്രകാശ്, ശ്രീദേവി ഉണ്ണി ,അബിക റാവു, സീനത്ത് ,ശ്രീകാന്ത് മുരളി, ലിയോണ ലിഷോയ് എന്നിവരും  ഈ സിനിമയിൽ അഭിനയിക്കുന്നു. 

നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്  ആഷിഖ് അബുവും ,റീമാ കല്ലിങ്കലുമാണ്. എക്സ്ക്യൂട്ടിവ് പ്രൊഡ്യൂസറൻമാർ അബിദ് അബുവും, വസീം ഹൈൈന്ദ്രറു ,പശ്ചാാത്തല സംഗീതം  സുശിൻ ശ്യമും , ഛായാഗ്രഹണം രാജീവ് രവിയും , എഡിറ്റിംഗ് സൈജു ശ്രീധരനും, കോസ്റ്റ്യൂംസ് സമീറ സനീഷും,  മേക്കപ്പ് റോണക്സ് സേവ്യറുമാണ് നിർവ്വഹിച്ചിരിക്കുന്നത് .


മികച്ച കാസ്റ്റിറ്റിംഗ് ആണ് സിനിമയുടെ ഹൈലൈറ്റ്.          സൗബിൻ സാഹിർ , ഇന്ദ്രജിത്  സുകുമാരൻ , ശ്രീനാഥ് ഭാസി എന്നിവരുടെ അഭിനയം സിനിമയ്ക്ക് മാറ്റ് കൂട്ടി. തിരകഥയാണ് സിനിമയുടെ വിജയത്തിന്റെ പ്രധാന ഘടകം. 

രാജീവ് രവിയുടെ ഛായാഗ്രഹണം മനോഹരമായി. അതുപോലെ എഡിറ്റിംഗും, പശ്ചാത്തല സംഗീതവും പ്രേക്ഷക നേടുന്നു .

" വൈറസിനെ " അതിജീവിക്കാൻ നമുക്ക്  കഴിയും എന്ന  സന്ദേശം സിനിമ നൽകുന്നു. 
കാലിക പ്രാധാന്യമുള്ള ഒരു സംഭവം എന്ന നിലയിലാണ് സിനിമ ആഷിഖ് അബു ഒരുക്കിയിട്ടുള്ളത്. ഇത്തരം അരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സമുഹം എടുക്കുന്ന നിലപാട് പ്രാധാന്യം അർഹിക്കുന്നുവെന്ന് സിനിമ ചുണ്ടികാട്ടുന്നു . പൊതു സമൂഹത്തിന്റെ മനസാക്ഷിയെ ഉണർത്താൻ " വൈറസിന് " കഴിയും. 


Rating : 4  / 5 .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.