ജയറാമിന്റെ " My Great ഗ്രാൻറ് ഫാദർ " 100 % കോമഡി ഫാമിലി എന്റെർടെയിനർ .

ശക്തമായ സൗഹൃദങ്ങളുടെയും, കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന സിനിമയാണ് " My Great  ഗ്രാന്റ് ഫാദർ " . ജയറാം നായകനും, ദിവ്യാ പിള്ള നായികയായും എത്തുന്ന ചിത്രം കൂടിയാണിത്. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് " ഗ്രാന്റ് ഫാദർ'' .

അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്  , മഞ്ജു ബാദുഷ എന്നിവർ ചേർന്ന് ഈ ചിത്രം  നിർമ്മിക്കുന്നു .

ചെറുവത്തൂർ ഗ്രാമത്തിലെ പാരമ്പര്യമുള്ള തരകൻ കുടുംബത്തിലെ കോരയുടെയും, മേരിയുടെയും മകനാണ് മൈക്കിൾ.  കല്യാണ പ്രായം കഴിഞ്ഞു നിൽക്കുന്ന മൈക്കിളിന് വരുന്ന കല്യാണ ആലോചനകൾ വിവിധ കാരണങ്ങളാൽ ഒഴിവാകുകയും ചെയ്യുന്നു. മൈക്കിളിന്റെ ഇടവും ,വലവും നിൽക്കുന്ന ബാല്യകാല ചങ്ങാതിമാരാണ് ശിവനും, സദ്ദാം ഹുസൈനും . ഗ്രാമത്തിലെ അസൂയക്കാരായ മഹാൻമാർ സുഹൃത്തുക്കളെ തെറ്റിക്കാൻ പലപ്പോഴും ശ്രമിക്കുന്നു. കല്യാണ ആലോചനയും, പെണ്ണുകാണലുമൊക്കെയായി കറങ്ങി നടക്കുന്നതിനിടയിലാണ് അമേരിക്കകാരൻ ലൂയിസിന്റെ മകൾ ഡെൽനയെ മൈക്കിൾ കാണുന്നത്. അവരുടെ അടുപ്പം പ്രണയമായി. ഇതേ തുടർന്ന് വിട്ടുകാർ ഇടപെട്ട് കല്യാണം ഉറപ്പിച്ചു. ഇതിനിടയിൽ മൂവർ സംഘം വേർപിരിയുന്നു. അവർക്കിടയിൽ മതത്തിന്റെ ഭിത്തികൾ ഉയർന്നു. പുറത്ത് നിന്ന് പുതിയ ആളുകൾ ഗ്രാമത്തിലേക്ക് കടന്നു വരികയും , ഗ്രാമത്തിന്റെ സമാധാനഅന്തരീക്ഷം തകരുകയും ചെയ്തു. വിവാഹം  മുടങ്ങും എന്ന് കണ്ടപ്പോൾ മൈക്കിൾ രണ്ടും കൽപ്പിച്ച് ഇറങ്ങുന്നതാണ്  സിനിമയുടെ പ്രമേയം. 

മൈക്കിളായി ജയറാമും, ഡെൽനയായി ദിവ്യാ പിള്ളയും , ശിവനായി  ബാബുരാജും, സദ്ദാം ഹുസൈനായി ജോണി ആന്റണിയും, ഷാരോണായി സൗമ്യയും, കള്ള് ഷാപ്പ് ഉടമ എലിയാസായി സലിംകുമാറും, മൈക്കിളിന്റെ പിതാവായി  വിജയരാഘവനും,  കുറുക്കൻ പോൾസണായി  ധർമ്മജൻ ബോൾഗാട്ടിയും , അമേരിക്കൻ ലൂയിസ് മാപ്പിളയായി സുനിൽ  സുഖദയും , ശിവന്റെ പിതാാവായി ശിവജി ഗുരുവായൂറും , വൈദികനായി രമേഷ് പിഷാരടിയും   , വിജയനായി സെന്തിലും ,മൈക്കിളിന്റെ മാതാവ് മേരിയായി  മല്ലിക സുകുമാരനും , ശിവന്റെ സഹോദരിയായി  ആശാ അരവിന്ദും , മൈക്കിളിന്റെ മുത്തശ്ശിയായി വൽസല മേനോനും  ആണ് വിവിധ കഥാപാത്രക്കളെ അവതരിപ്പിക്കുന്നത് .  സുബിഷും, അംബിക മോഹനും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

തിരക്കഥ ഷാനി ഖാദർ , ഛായാഗ്രഹണം സമീർ ഹഖ്, എഡിറ്റിംഗ് രഞ്ജിത്ത് ടച്ച് റിവർ,  കലാസംവിധാനം സഹസ് ബാല, മേക്കപ്പ് രാജേഷ് നെന്മാറാ , പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ , എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഷെറിൻ സ്റ്റാൻലി, കോസ്റ്റും സുനിൽ റഹ് മാൻ എന്നിവരാണ് അണിയറയിൽ  പ്രവർത്തിക്കുന്നത് . 

കുടുംബ സദസ്സുകളെ ആകർഷിക്കാൻ കഴിയുന്ന പ്രമേയമാണ് സിനിമയുടേത് . ആശാ അരവിന്ദിന്റെ അഭിനയം ശ്രദ്ധേയമായി. സുഹൃത്തുക്കൾക്കിടയിൽ പോലും വർഗ്ഗീയ ചേരിതിരിവ് ഏത് നിമിഷവും  കടന്ന് വരുമെന്ന സന്ദേശവും സിനിമ നൽകുന്നു .വിഷ്ണു മോഹൻ സിത്താരയുടെ സംഗീതവും, പശ്ചാത്തല സംഗീതവും മനോഹരമായി .

അതിഥിതാരങ്ങളായി എത്തിയ ഉണ്ണി മുകുന്ദന്റെ സാം ക്രിസ്റ്റിയും, ബൈജു സന്തോഷിന്റെ എസ്. ഐ. വിൻസെന്റ് ഗോമസും , അരിസ്റ്റോ സുരേഷിന്റെ കുറുക്കൻ പോൾസന്റെ പിതാവും  പ്രേക്ഷക ശ്രദ്ധ നേടുന്നു. 

Rating : 3 .5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.