ജയറാമിന്റെ "ഗ്രാന്റ്ഫാദർ " നാളെ ( ജൂൺ 7 വെള്ളി) തിയേറ്ററുകളിൽ എത്തും.


സമകാലീന രാഷ്ടീയ സാമൂഹ്യ പശ്ചാത്തലത്തിൽ ശക്തമായ സൗഹൃദങ്ങളുടെയും, കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന സിനിമയാണ് " ഗ്രാന്റ് ഫാദർ " .ജനകീയ നായകൻ ജയറാം നായകനും, ദിവ്യാ പിള്ള നായികയായും എത്തുന്ന ചിത്രം കൂടിയാണിത്. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് " ഗ്രാന്റ് ഫാദർ'' .

അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്  , മഞ്ജു ബാദുഷ എന്നിവർ ചേർന്ന് ഈ ചിത്രം  നിർമ്മിക്കുന്നു 

മൈക്കിളായി ജയറാമും, ഡെൽനയായി ദിവ്യാ പിള്ളയും , സുഹൃത്തുക്കളായി ബാബുരാജും, ജോണി ആന്റണിയും അഭിനയിക്കുന്നു. സലിംകുമാർ,  വിജയരാഘവൻ , ധർമ്മജൻ ബോൾഗാട്ടി, സുനിൽ സുഖദ , ശിവജി ഗുരുവായൂർ , രമേഷ് പിഷാരടി  , സുബിഷ്, സെന്തിൽ ,സുരഭി സന്തോഷ്, മല്ലിക സുകുമാരൻ, ആശാ അരവിന്ദ്, അംബിക മോഹൻ, വൽസല മേനോൻ,  എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്. 

തിരക്കഥ ഷാനി ഖാദർ , ഛായാഗ്രഹണം സമീർ ഹഖ്, എഡിറ്റിംഗ് രഞ്ജിത്ത് ടച്ച് റിവർ, സംഗീതം വിഷ്ണു മോഹൻ സിത്താര , കലാസംവിധാനം സഹസ് ബാല, മേക്കപ്പ് രാജേഷ് നെന്മാറാ , പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ , എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഷെറിൻ സ്റ്റാൻലി. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.