" തമാശ"യല്ല ഇത് കാര്യമാണ്. ലളിതവും, മനോഹരവുമാണ് " തമാശ" .

നവാഗതനായ അഷ്റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " തമാശ" .
സിനിമ പറയുന്നത് സിനിമയിലെ തമാശയിലൂടെയാണ്. 

വിനയ് ഫോർട്ട്  ശ്രീനിവാസൻ എന്ന കോളേജ് അദ്ധ്യാപകന്റെ വേഷത്തിലാണ് ഈ സിനിമയിൽ  അഭിനയിക്കുന്നത്. കോളേജ് അദ്ധ്യാപക സ്ഥാനം സ്ഥിരപ്പെടുന്നതോടുകുടി കല്യാണം കഴിക്കാൻ ശ്രീനിവാസൻ തയ്യാറാകുന്നു. ഓരോ മനുഷ്യനെയും പോലെ അയാൾക്കും അപകർഷതകൾ ഉണ്ട്. കഷണ്ടി തല, അപ്പിയറൻസ് അതിൽ ഒന്നും ശ്രീനിവാസന് അത്മവിശ്വാസം ഇല്ല. അദ്ദേഹത്തിന്റെ ജീവിതം  മൂന്ന് സ്ത്രീകളിലുടെ കടന്നു പോകുന്നു. അങ്ങനെ ഓരോ സ്ത്രീകളിൽ നിന്നായി പല കാര്യങ്ങൾ അദ്ദേഹം പഠിച്ചെടുക്കുന്നു .

മുന്നാമതായി  കാണുന്ന ചിന്നു എന്ന പെൺകുട്ടിയുമെത്ത് ഫേസ് ബുക്കിൽ ഫോട്ടോ വരുന്നത് സമൂഹം മറ്റൊരു തലത്തിൽ കാണുന്നു . ഇവയിലുടെ  ശ്രീനിവാസൻ കടന്ന് പോകുന്ന ഘട്ടങ്ങളാണ് സിനിമ പറയുന്നത് .


.ഹാപ്പി ഹവേഴ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്,  ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് " തമാശ" നിർമ്മിച്ചിരിക്കുന്നത്.  

 ദിവ്യ പ്രഭ,  ഗ്രേസ് ആൻറണി ,  ,അരുൺ കുര്യൻ, ആര്യ സാലിം എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

സമീർ താഹിർ ഛായാഗ്രഹണവും, മുഹ്സിൻ പരാരി ഗാനരചനയും, റെക്സ് വിജയൻ , ഷഹബാസ് അമൻ എന്നിവർ ചേർന്ന് സംഗീതവും, ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

വിനയ് ഫോർട്ടിന്റെ ശ്രീനിവാസനും , ചിന്നു ചാന്ദ്നിയുടെ ചിന്നുവും , നവാസ് വളളിക്കുന്നിന്റെ പീയൂൺ റഹിമും പ്രേക്ഷക ശ്രദ്ധ നേടുന്നു. 

പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. എഡിറ്റിംഗും, ഛായാഗ്രഹണവും നന്നായി .നവാഗതനായ അഷ്റഫ് ഹംസയുടെ സംവിധാനം നന്നായിട്ടുണ്ട്. വിനയ ഫോർട്ടിന്റെ സിനിമ കരിയറിലെ മികച്ച വേഷമാണ് കോളേജ് അദ്ധ്വാപകൻ ശ്രീനിവാസൻ .

സോഷ്യൽ മീഡിയ രംഗത്ത് ഉണ്ടായികൊണ്ടിരിക്കുന്ന അപചയം സിനിമ വരച്ച് കാട്ടുന്നു. നല്ലതിനെ തിരിച്ചറിയാനുള്ള കഴിവ് പലപ്പോഴും നഷ്ടപ്പെടുന്നതായി സിനിമ പറയുന്നു. 

വ്യതസ്തമായ പ്രമേയം കുടുംബ പശ്ചാത്തലത്തിലാണ് ഒരിക്കിയിട്ടുള്ളത്. നമുക്ക് ചുറ്റും ഇത്തരം ശ്രീനിവാസൻമാർ ഉണ്ടെന്ന് നമുക്ക് തോന്നി പോകും. 

Rating : 4 / 5.

സലിം പി .ചാക്കോ . 

No comments:

Powered by Blogger.