ആഷിഖ് അബുവിന്റെ " വൈറസ് " ജൂൺ ഏഴിന് റിലിസ് ചെയ്യും.

നിപ്പ വൈറസിന്റെ കെടുതി സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന  സിനിമയാണ് " വൈറസ് " . കേരളത്തിലെ കോഴിക്കോട് ഉൾപ്പടെയുള്ള ജില്ലകളിൽ പടർന്ന നിപ്പ വൈറസിനെക്കുറിച്ച്  നമുക്ക് അറിയാം . അതിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലിസി മരണപ്പെട്ടിരുന്നു.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന " വൈറസ് " എന്ന  സിനിമ ജൂൺ ഏഴിന് തീയേറ്ററുകളിൽ എത്തും .

മൗസിൻ പാരാരി , ഷറഫു ,സുഹാസ്  എന്നിവർ ചേർന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു .
കുഞ്ചാക്കോ ബോബൻ, പാർവ്വതി തിരുവോത്ത്, ടോവിനോ തോമസ്,  രേവതി, ശ്രീനാഥ് ഭാസി, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഉണ്ണിമായ പ്രസാദ്, ഷെബിൻ ബെൻസൺ, ജോജു ജോർജ്, രാജാമണി, റീമാ കല്ലിങ്കൽ , സാവിത്രി ശ്രീധരൻ , മഡോണ സെബാസ്റ്റ്യൻ ,ജിനു ജോസഫ്, സജിതാ മഠത്തിൽ, സംവിധായകൻ ബേസിൽ ജോസഫ്, സുധീഷ്, സൗബിൻ സാഹിർ ,റഹ്മാൻ , സഖറിയ , ദർശന രാജേന്ദ്രൻ , ഇന്ദ്രൻസ്, രമ്യ നമ്പീശ്യൻ , ദിലീഷ് പോത്തൻ, ദിവ്യ ഗോപിനാഥ്, ഷറഫുദീൻ , വെട്ടുകിളി പ്രകാശ്, ശ്രീദേവി ഉണ്ണി ,അബിക റാവു, സീനത്ത് ,ശ്രീകാന്ത് മുരളി, ലിയോണ ലിഷോയ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

നിർമ്മാണം ആഷിഖ് അബു. എക്സ്ക്യൂട്ടിവ് പ്രൊഡ്യൂസറൻമാർ അബിദ് അബു. വസീം ഹൈദ്രർ, റീമാ കല്ലിങ്കൽ. സംഗീതം സുശിൻ ശ്യം, ഛായാ ഗൃഹണം രാജീവ് രവി, എഡിറ്റിംഗ് സൈജു ശ്രീധരൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്. മേക്കപ്പ് റോണക്സ് സേവ്യർ .


സലിം പി. ചാക്കോ . 

No comments:

Powered by Blogger.