വിനയ് ഫോർട്ട് നായകനാകുന്ന " തമാശ " നാളെ ( ജൂൺ 5 ) റിലിസ് ചെയ്യും.

നവാഗതനായ അഷ്റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " തമാശ" .ഹാപ്പി ഹവേഴ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്,  ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് " തമാശ" നിർമ്മിക്കുന്നത്. 

വിനയ് ഫോർട്ട് നായകവേഷത്തിൽ എത്തുന്ന സിനിമയാണിത്. ദിവ്യ പ്രഭ,  ഗ്രേസ് ആൻറണി , ചിന്നു സരോജിനി,  നവാസ് വള്ളിക്കുന്ന്, ചിന്നു സരോജിനി, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. 

സമീർ താഹിർ ഛായാഗ്രഹണവും, മുഹ്സിൻ പരാരി ഗാനരചനയും, റെക്സ് വിജയൻ , ഷഹബാസ് അമൻ എന്നിവർ ചേർന്ന് സംഗീതവും, ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.