സുരേഷ് ഉണ്ണിത്താന്റെ ഹൊറർ ചിത്രം " ക്ഷണം ". ഭരത് , ലാൽ , അജ്മൽ അമീർ , ബൈജു സന്തോഷ് എന്നിവർ പ്രധാന വേഷങ്ങളിൽ

സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് " ക്ഷണം " .ഭരത് , ലാൽ, അജ്മൽ അമീർ , ബൈജു സന്തോഷ്, പുതുമുഖം സ്നേഹ അജിത്ത്, റിയാസ് ഖാൻ , ദേവൻ, പി. ബാലചന്ദ്രൻ , കൃഷ്, ചന്തുനാഥ് , ആനന്ദ് രാധാകൃഷ്ണൻ എന്നിവർ  ഈ സിനിമയിൽ അഭിനയിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം ശ്രീകുമാർ ആരുക്കുറ്റിയും, ഛായാഗ്രഹണം ജെമിൻ അയ്യനേത്തും, ഗാനരചന എസ്. രമേശൻ നായരും, റഫീഖ് അഹമ്മദ് , ബി.കെ. ഹരി നാരായണൻ എന്നിവരും, സംഗീതം  ബിജി ബാലും, വിഷ്ണു മോഹൻ സിത്താര , ആർ. സോമശേഖരനും തുടങ്ങിയവരും നിർവ്വഹിക്കുന്നു. ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

ദഷാൻ മൂവി ഫാക്ടറി , റോഷൻ പിക്ച്ചേഴ്സ് എന്നി ബാനറുകളിൽ സുരേഷ് ഉണ്ണിത്താൻ, റെജി തമ്പി എന്നിവർ ചേർന്നാണ് " ക്ഷണം " നിർമ്മിക്കുന്നത്. 


spc.

No comments:

Powered by Blogger.