ശിവ കാർത്തികേയൻ , നയൻതാര ജോഡി വീണ്ടും ഒന്നിക്കുന്ന " Mr. ലോക്കൽ " മെയ് 17ന് റിലിസ് ചെയ്യും .



                                                ആരാധക ശ്രദ്ധ നേടിയ വേലൈക്കാരനു ശേഷം ശിവ കാർത്തികേയനും  നയൻ‌താരയും ജോഡി ചേരുന്ന ചിത്രമാണ് " മിസ്റ്റർ ലോക്കൽ " .

സ്‌പോര്‍ട്‌സ് പ്രേമിയായ മനോഹര്‍ എന്ന കഥാപാത്രമായി ശിവകാര്‍ത്തികേയന്‍ എത്തുന്ന  'മിസ്റ്റര്‍ ലോക്കലി'ൽ നയന്‍താര  ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കീര്‍ത്തന എന്ന കഥാപാത്രമായാണ്  എത്തുന്നത്. റൊമാൻസും കോമഡിയും ആക്ഷനും സെന്റിമെന്റും ചേരുംപടി ചേർത്ത ഒരു മാസ്സ് ആക്ഷൻ ഫാമിലി എന്റർടൈനറാണ് ഈ ചിത്രം.

 ശിവകാർത്തികേയന്റെ  അമ്മ വേഷം ചെയ്യുന്നത് രാധികയാണ് .താര നിബിഡമായ മിസ്റ്റർ.ലോക്കലിൽ റോബോശങ്കർ ,തമ്പി രാമയ്യ ,സതീഷ് ,യോഗി ബാബു, ആർ.ജെ.ബാലാജി,ലക്കി നാരായണൻ ,ഹരിജ ,ഹരീഷ് ശിവ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ . 

ഛായാഗ്രഹണം ദിനേശ് കൃഷ്ണാ .ബി .യുവ സിനിമാ സംഗീത പ്രേമികളുടെ ഹരമായ ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും ദിനേശ് കുമാർ നൃത്ത സംവിധാനവും നിർവഹിച്ചിരിക്കുന്നു .അൻപറിവാണ് സ്റ്റണ്ട് മാസ്റ്റർ .

ശിവാ മനസിലെ ശക്തി ,ബോസ് എൻട്ര ഭാസ്കർ ,ഒരു കൽ ഒരു കണ്ണാടി തുടങ്ങി ഒട്ടേറെ ജനപ്രിയ സിനിമകൾ സമ്മാനിച്ചിട്ടുള്ള രാജേഷ് എം ആണ് മിസ്റ്റർ.ലോക്കലിന്റെ രചയിതാവും സംവിധായകനും .സ്റ്റുഡിയോ ഗ്രീനിനു വേണ്ടി കെ .ഈ .ജ്ഞാനവേൽ നിർമ്മിച്ച 'മിസ്റ്റർ .ലോക്കൽ' മെയ് 17-ന്  പ്രകാശ് ഫിലിംസ്  കേരളത്തിൽ റിലീസ് ചെയ്യും.

No comments:

Powered by Blogger.