സ്റ്റൈലിഷ് ആക്ഷൻ ഹീറോ വിശാലിന്റെ " അയോഗ്യാ'' .

തുപ്പരിവാലൻ , ഇരുമ്പുതിരൈ എന്നീ സിനിമകൾക്ക് ശേഷം ആക്ഷൻ ഹീറോ വിശാലിന്റെ ആക്ഷൻ ത്രില്ലറാണ് " അയോഗ്യാ " .2015 ൽ തെലുങ്കിൽ വൻ വിജയം നേടിയ " ടെമ്പർ " എന്ന സിനിമയുടെ റിമേക്കാണിത്.  പ്രശസ്ത സംവിധായകൻ ഏ. ആർ. മുരുകദോസിന്റെ സഹസംവിധായകനായി പ്രവർത്തിച്ച വെങ്കട്ട് മോഹന്റെ ആദ്യ സംവിധാന          സംരഭമാണിസിനിമ. 

പക്കാ പെറുക്കി എസ്.ഐ കർണ്ണനായി വിശാൽ വേഷമിടുന്നു. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന പോലീസുകാരൻ. ഒരു ദുഷ്ടൻ , ക്രൂരൻ ഏങ്ങനെ നല്ലവനായി മാറുന്നു എന്നതാണ് സിനിമയുടെ പ്രമേയം. 

രാഷിഖന്ന ,ആർ. പ്രാർത്ഥിപൻ, കെ.എസ്. രവികുമാർ , സോണിയ അഗർവാൾ, ദേവദർശിനി , വംശി കൃഷ്ണ , പൂജ ദേവറിയ ,സച്ചു ,  സനഖാൻ എന്നിവർ ഈ അഭിനയിക്കുന്നു. 

സാം സി. എസ്. സംഗീതവും , ജെ.  കെ. വിഷ്ണു  ഛായാഗ്രഹണവും, ഏ. ശ്രീകർപ്രസാദ് എഡിറ്റിംഗും, ബി. മധു നിർമ്മാണവും, സ്റ്റണ്ട് രാംലക്ഷ്മണൻ ഇരട്ടകളും നിർവ്വഹിക്കുന്നു. 
വിശാൽ സ്റ്റൈലീഷ് ആക്ഷൻ ഹീറോ ആയും, ആർ. പാർത്ഥിപൻ വില്ലൻ വേഷത്തിലും തിളങ്ങി.

പണം ഉണ്ടാക്കാൻ വേണ്ടി ഒരുവൻ പോലിസ് ആകുന്ന പ്രമേയം നന്നായിട്ടുണ്ട്. അവനറിയാതെ അവൻ കുറെ തെറ്റുകൾ ചെയ്യുന്നു. ആ തെറ്റുകൾക്ക് എന്താണ് പരിഹാരം എന്നാണ് " അയോഗ്യാ " പറയുന്നത്. 

Rating : 3 / 5.
സലിം പി. ചാക്കോ

No comments:

Powered by Blogger.