ഷെയ്ൻ നീഗം, ആൻ ശീതൾ ടീമിന്റെ " ഇഷ്ക് " മെയ് 17ന് റിലിസ് ചെയ്യും.

ഷെയ്ൻ നീഗം, ആൻ ശീതൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഇഷ്ക് " .

ഷൈൻ ടോം ചാക്കോ , ജാഫർ ഇടുക്കി , കൈനകരി തങ്കരാജ് ,ലിയോണ ഷിനോയ് എന്നിവരും അഭിനയിക്കുന്നു. 
രതീഷ് രവി തിരക്കഥയും ,ഛായാഗ്രഹണം അൻസർ ഷായും, സംഗീതം ജാക്സ് ബിജേയും, എഡിറ്റിംഗ് കിരൺ ദാസും നിർവ്വഹിക്കുന്നു. 

ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് അർ. മേത്ത, ഏ.വി. അനൂപ് ,സി.വി. സാരഥി എന്നിവർ ചേർന്നാണ് " ഇഷ്ക്" നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.