" മോഡസ് ഓപ്പറാണ്ടി" ഷൂട്ടിംഗ് പുരോഗമിക്കുന്നു.

നവാഗത സംവിധായകൻ പ്രതീഷ് സെബാൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന മോഡസ് ഓപ്പറാണ്ടി എന്ന ക്രൈം ത്രില്ലർ മൂവി കല്ലൂപ്പാറ ഫിലിംസിന്റെ ബാനറിൽ പിയാനോ ഡിജിറ്റൽ സ്റ്റുഡിയോയും ,രഞ്ജു ജോസ്ഫ്ഉം,ശബരിനാഥ് കുട്ടിരാമനും  ചേർന്ന് നിർമ്മിക്കുന്നു .

തികച്ചും വ്യത്യസ്തമായ രീതിയിൽ കുറ്റാന്യോഷണ കഥയാണ് ഈ സിനിമ  പറയുന്നത്  .ഒരു പാട് പരസ്യചിത്രങ്ങൾക്കു ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള നിതിൻ കെ രാജ് വരും നാളുകളിൽ മലയാള സിനിമ യ്ക്ക് ഒരു വലിയ മുതൽ കൂട്ടായിരിക്കും എന്നതിൽ യാതൊരു സംശയം ഇല്ല 

.നായക വേഷത്തിൽ എത്തുന്നത്എബെൽ ബെന്നി യാണ്.  .കല്ലൂപ്പാറ എന്ന കൊച്ചു ഗ്രാമത്തിൽ ആരംഭിച്ച ഷൂട്ടിംഗ്  അതിന്റെ അവസാന ദിവസങ്ങളിലേക്ക് എത്തി നിൽക്കുകയാണ് .ഇപ്പോൾ കോട്ടയത്തു ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

സലിം പി .ചാക്കോ .

No comments:

Powered by Blogger.