" തള്ളലുകൾക്കും, വിടലുകൾക്കും പിന്നിൽ ചില യഥാർത്ഥ്യങ്ങൾ " ഉണ്ടെന്നുള്ള സന്ദേശവുമായി ശ്രീനിവാസൻ - വി .എം വിനു ടീമിന്റെ " കുട്ടിമാമ " .

" ജീവിതം പൊരുതി തീർക്കാൻ ഉള്ളതല്ല " എന്ന സന്ദേശവും " കുട്ടിമാമ " നൽകുന്നു.  ഗോവിന്ദപുരം ഗ്രാമത്തിലെ നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ടവനാണ് ശേഖരൻക്കുട്ടി. ആർക്കെങ്കിലും സഹായം ചെയ്യണമെന്ന് തോന്നിയാൽ അപ്പോൾ തന്നെ അവരുടെ സമ്മതം പോലും നോക്കാതെ സഹായം ചെയ്യുന്ന ആളാണ് ശേഖരൻ കുട്ടി . 

ശ്രീനിവാസനെ നായകനാക്കി ഒരിടവേളയ്ക്ക് ശേഷം വി.എം .വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് " കുട്ടിമാമ " .ശ്രീനിവാസനാണ് ശേഖരൻകുട്ടിയെ അവതരിപ്പിക്കുന്നത്. വിരമിച്ച പട്ടാള ഉദ്യോഗസ്ഥനായിട്ടാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ശേഖരൻക്കുട്ടി തന്റെ പഴയ പട്ടാളകഥകളുടെ വീരസ്വം ആരെ കണ്ടാലും പറയാറുണ്ട്. 

ധ്യാൻ ശ്രീനിവാസൻ , മീര വാസുദേവ്, ദുർഗ്ഗാ ക്യഷ്ണ , പ്രേംകുമാർ, ശശി കലിംഗ, വിനോദ് കോവൂർ , നിർമ്മൽ പാലാഴി, സ്ഫടികം ജോർജ്ജ് , ജനാർദ്ദനൻ  , ഭീമൻ രഘു, മേജർ രവി, മഞ്ജു , വിശാഖ്, അഞ്ജലി നായർ, വിശാഖ് നായർ, ശ്രീദേവി ഉണ്ണി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് " കുട്ടി മാമ" നിർമ്മിക്കുന്നത്. മനാഫ്  തിരക്കഥയും, വരുൺ വിനു ഛായാഗ്രഹണവും, ത്യാഗ് തവനൂർ സംഗീതവും, സാബു റാം കലാസംവിധാനവും, അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറും ,ജിതേഷ് പോയ മേക്കപ്പും, ഹർഷ സഹദ് കോസ്റ്യൂമും നിർവ്വഹിക്കുന്നു.

 സംവിധായകൻ വി.എം.വിനുവിന്റെ മകൻ വരുൺ വിനു ആദ്യമായി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. എല്ലാ നർമ്മരസങ്ങളും ഉൾകൊള്ളുന്ന കോമഡി എന്റെർടെയിനറാണ് " കുട്ടിമാമ " .

ശ്രീനിവാസൻ മികച്ച അഭിനയമാണ് ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ചില പട്ടാളക്കാരുടെ തള്ളലുകൾക്കും, വിടലുകൾക്കും പിന്നിൽ ചില സത്യങ്ങൾ ഒളിഞ്ഞ് കിടക്കുന്നുണ്ട് എന്നുള്ളതാണ് സിനിമയുടെ പ്രമേയം. സമൂഹം അവരെ ചിലപ്പോൾ ഒറ്റപ്പെടുത്തും .പക്ഷെ ഒരിക്കൽ അവരെ നമ്മൾ അംഗീകരിക്കേണ്ടിവരും എന്ന സന്ദേശവും സിനിമ നൽകുന്നു. 


Rating : 3 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.