തമാശയും .സ്നേഹവും കലർന്ന " ഇഷ്ക് " . ആണിനെയും, പെണ്ണിനെയും ഒരുമിച്ച് കാണുമ്പോൾ ചൊറിച്ചിലുള്ളവർക്ക് " ഇഷ്ക് " സമർപ്പിക്കാം.

ഷെയ്ൻ നീഗം, ആൻ ശീതൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഇഷ്ക് " നോട്ട് എ ലൗ സ്റ്റോറി .

സച്ചി എന്ന സച്ചിദാനന്ദൻ കൊച്ചിയിലെ പ്രശ്സതമായ ഐ. ടി. കമ്പനിയിൽ ജോലി ചെയ്യുന്നു. വീട്ടിൽ അമ്മയും, ചേച്ചിയും മാത്രം. ചേച്ചിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. 
കോട്ടയം സി. എം. എസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് വസുധ. 
സോഷ്യൽ മീഡിയയിലുടെ പരിചയപ്പെട്ട സച്ചിയും, വസുധയും പ്രണയത്തിലാണ്. പക്വത നിറഞ്ഞതാണ് ഇവരുടെ പ്രണയം .ഇവരുടെ പ്രണയത്തിനിടെ ചില പ്രതിസന്ധികൾ കടന്നു വരുന്നു. അതിനെ മറികടക്കാൻ നടത്തുന്ന ശ്രമങ്ങളും സംഭവബഹുലവുമായ മുഹുർത്തങ്ങളാണ്  ഈ സിനിമ പറയുന്നത്, 

പുതിയ തലമുറയുടെ കഥയാണ് " ഇഷ്ക്"  പറയുന്നത്. നോട്ട് എ ലൗവ് സ്റ്റോറി എന്നാണ് ടാഗ് ലൈൻ. സ്നേഹത്തിലുടെ തുടങ്ങുന്ന " ഇഷ്ക് " അവസാനിക്കുന്നത് മറ്റൊരു ജീവിത പ്രശ്നത്തിലാണ്. നിലവിലെ നായക സങ്കൽപ്പത്തെ " ഇഷ്ക് " പൊളിച്ച് എഴുതുന്നു. 

ജീവിതം പ്രണയം മാത്രമല്ല, പല വികാരങ്ങളുമുണ്ടാവും. ഈഗോ കടന്നു വരുന്നതോടെ ജീവിതം സംഘർഷഭരിതമാകും. " ഇഷ്ക് " ചൊറിച്ചിനുള്ള  മരുന്നുകൂടിയാണ് .ആണിനെയും, പെണ്ണിനെയും ഒരുമിച്ച് കാണുമ്പോൾ ചൊറിച്ചിലുള്ള ഒരു വിഭാഗത്തിനെതിരെയുള്ള മറുപടികൂടിയാണ് ഈ സിനിമ.  

പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ പ്രതികരിക്കാൻ കഴിയാതെ വരുന്നത് വല്ലാത്ത അവസ്ഥയാണ്. കാലിക പ്രാധാന്യമുള്ള പല സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് " ഇഷ്ക് " പറയുന്നത്. 

എവിടെയും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കണ്ണുംനട്ട് , വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറി ചെല്ലുന്ന സദാചാര പോലിസിംഗ്. അത്തരം വിഷയങ്ങൾക്ക്  കൂടി സിനിമ ഗൗരവം നൽകുന്നു. 

ഷെയ്ൻ  നിഗത്തിന്റെ സച്ചി കാമുകൻമാരുടെ പ്രതിനിധിയാണ്. ഷെയ്ൻ  നിഗം മുൻപ് ചെയ്ത വേഷങ്ങളിൽ നിന്ന് വളരെ വ്യതസ്ത വേഷമാണ് ഈ സിനിമയിലേത്. 

വസു എന്ന കഥാപാത്രത്തെ പുതുമുഖം ആൻ ശീതൾ ഗംഭീരമാക്കി. അവളിലെ പ്രണയം പ്രേക്ഷകനിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ക്ലൈമാക്സിലെ ആൻ ശീതളിന്റെ അഭിനയം ശ്രദ്ധേയം . ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ആൽവിൻ  പ്രേക്ഷക ശ്രദ്ധനേടി .

സ്വാസിക , മാല പാർവ്വതി , ജാഫർ ഇടുക്കി , കൈനകരി തങ്കരാജ് ,ലിയോണ ലിഷോയ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രതീഷ് രവി തിരക്കഥയും ,ഛായാഗ്രഹണം അൻസർ ഷായും, സംഗീതം ജാക്സ് ബിജോയും, എഡിറ്റിംഗ് കിരൺ ദാസും, വസ്ത്രാലങ്കാരം സെറ്റഫി സേവ്യറും, സ്റ്റിൽസ് ഹസീഫ് ഹക്കീമും,  മേക്കപ്പ് ജിത്തു പയ്യന്നൂരും നിർവ്വഹിക്കുന്നു. 

ബി. ഉണ്ണിക്യഷ്ണൻ , ലിജോ ജോസ് പെല്ലിശ്ശേരി, ശ്യാംധർ എന്നിവരോടൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് അനുരാജ് മനോഹർ തന്റെ ആദ്യ സിനിമ ഒരുക്കിയിരിക്കുന്നത് .
ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് അർ. മേത്ത, ഏ.വി. അനൂപ് ,സി.വി. സാരഥി എന്നിവർ ചേർന്നാണ് " ഇഷ്ക്" നിർമ്മിച്ചിരിക്കുന്നത്.

കഥാപാത്രങ്ങൾക്ക് ഒപ്പം പ്രേക്ഷകന്റെ മാനസികാവസ്ഥ സഞ്ചരിപ്പിക്കാൻ കഴിയുന്നു എന്നുള്ളതാണ് " ഇഷ്കി " ന്റെ നേട്ടം .കാമുകന്റെയും, കാമുകിയുടെയും കാഴ്ചയല്ല " ഇഷ്ക് " പറയുന്നത്. പ്രണയത്തെയും, സമൂഹത്തെയും കൂടി ഒന്നിപ്പിക്കുമ്പോൾ മാറ്റം ശ്രദ്ധേയം . 


Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.