ശിവ കാർത്തികേയൻ - നയൻതാര - രാജേഷ് എം. ടീമിന്റെ " Mr . Local " റോമാന്റിക്, മാസ്, ഫാമിലി ത്രില്ലർ .


ആരാധക ശ്രദ്ധ നേടിയ " വേലൈക്കാരനു " ശേഷം ശിവ കാർത്തികേയനും  നയൻ‌താരയും  ഒരുമിക്കുന്ന  ചിത്രമാണ് " മിസ്റ്റർ ലോക്കൽ " .

ഫുട്ബോൾ പ്രേമിയായ  മനോഹര്‍ എന്ന കഥാപാത്രമായി ശിവകാര്‍ത്തികേയന്‍ എത്തുന്ന  'മിസ്റ്റര്‍ ലോക്കലി'ൽ നയന്‍താര  ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കീര്‍ത്തന വാസുദേവൻ എന്ന കഥാപാത്രമായാണ്  എത്തുന്നത്. റൊമാൻസും കോമഡിയും ആക്ഷനും സെന്റിമെന്റ്സും  ചേരുന്ന  ഒരു മാസ്സ് ആക്ഷൻ ഫാമിലി  ചിത്രമാണിത്. 

 ശിവകാർത്തികേയന്റെ  അമ്മ വേഷം ചെയ്യുന്നത് രാധിക ശരത് കുമറാണ്  .താര നിബിഡമായ മിസ്റ്റർ.ലോക്കലിൽ റോബോശങ്കർ ,തമ്പി രാമയ്യ ,സതീഷ് ,യോഗി ബാബു, ഉദയനിധി സ്റ്റാലിൻ ,മനോബാല ,ആർ.ജെ.ബാലാജി,ലക്കി നാരായണൻ ,ഹരിജ ,ഹരീഷ് ശിവ  എന്നിവരാണ് മറ്റ്   അഭിനേതാക്കൾ . 

ഛായാഗ്രഹണം ദിനേശ് കൃഷ്ണാ .ബി .യുവ സിനിമാ സംഗീത പ്രേമികളുടെ ഹരമായ ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും ദിനേശ് കുമാർ നൃത്ത സംവിധാനവും , വിവേക് ഹർഷൻ എഡിറ്റിംഗും   അൻപറിവ് ആക്ഷനും നിർവ്വഹിക്കുന്നു.

ശിവാ മനസിലെ ശക്തി ,ബോസ് എൻട്ര ഭാസ്കർ ,ഒരു കൽ ഒരു കണ്ണാടി തുടങ്ങി ഒട്ടേറെ ജനപ്രിയ സിനിമകൾ സമ്മാനിച്ചിട്ടുള്ള രാജേഷ് എം ആണ് മിസ്റ്റർ.ലോക്കലിന്റെ രചയിതാവും സംവിധായകനും .സ്റ്റുഡിയോ ഗ്രീനിനു വേണ്ടി കെ .ഈ .ജ്ഞാനവേൽ നിർമ്മിച്ച ചിത്രമാണ്  മിസ്റ്റർ .ലോക്കൽ.

നയൻതാരയുടെ അഭിനയമാണ് സിനിമയുടെ ഹൈലെറ്റ്. വിദേശത്ത് വച്ച് എടുത്തിട്ടുള്ള പാട്ടുകളും ശ്രദ്ധേയമാണ്. കുടുംബ പശ്ചാത്തലത്തിൽ ഉള്ള സിനിമ കൂടിയാണിത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് രാജേഷ് ചിത്രം ഒരുക്കിയിട്ടുള്ളത്. സിനിമയുടെ ദൈർഘ്യം വൻ വിജയത്തിന് തടസമാകും. 

Rating  : 3 / 5 .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.