തമിഴ് നടനും, സംവിധായകനുമായ ജെ. മഹേന്ദ്രൻ (79) അന്തരിച്ചു.


തമിഴ് സിനിമാ സംവിധായകനും ,നടനുമായ  ജെ. മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം. രാവിലെ 10 മണി മുതല്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ചൊവ്വാഴ്ച്ച വൈകിട്ട് 5 മണിക്ക് ശവസംസ്കാര ചടങ്ങുകള്‍ നടക്കും.

നടികർ തിലകം ശിവാജി ഗണേശന്റെ തങ്കപ്പതക്കം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും മഹേന്ദ്രന്റെതാണ്. തെരി, നിമിര്‍, പേട്ട എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രജനീകാന്തിന്റെ ഗുരുവായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു. തന്റെ വിജയത്തിന്റെ കാരണക്കാരന്‍ മഹേന്ദ്രനാണെന്ന് രജനി പല വേദികളിലും വ്യക്തമാക്കിയിട്ടുണ്ട്. ശങ്കർ അടക്കം ധാരാളം മുൻനിര സംവിധായകർ ഏറ്റവും സ്വാധീനിച്ച സംവിധായകനായി ഇദ്ദേഹത്തിന്റെ പേര് പരാമർശിക്കാറുണ്ട് .

മുള്ളും മലരും (1978) എന്നതാണ് ആദ്യ ചിത്രം. മഹേന്ദ്രന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം 1979ൽ പുറത്തിറങ്ങിയ ഉതിരിപ്പൂക്കൾ എന്ന ചിത്രത്തമാണ്. പുതുമൈപിത്തന്റെ ചിത്തിരന്നൈ എന്ന ചെറുകഥയ്ക്ക് അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണിത്. മലയാളിയായ വിജയനും കന്നഡ നടിയായ അശ്വിനിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.രാജയാണ് മഹേന്ദ്രന്റെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. നെഞ്ചത്തെ കിള്ളാതെ (സുഹാസിനിയുടെ ആദ്യ ചിത്രം) മെട്ടി, ജാണി (രജനി, ശ്രീദേവി ), സാസനം (അരവിന്ദ് സ്വാമി). നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിന് ഏറ്റവും നല്ല പ്രാദേശിക ചിത്രമടക്കം മൂന്നുദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു തമിഴ് ചിത്രമായിരുന്നു. പൂട്ടാത പൂട്ടുക്കൾ (1980).

No comments:

Powered by Blogger.