റസൂൽ പൂക്കുട്ടി നായകനായ " ദി സൗണ്ട് സ്‌റ്റോറി " ഏപ്രിൽ 5 ന് തീയേറ്ററുകളിലേക്ക്.

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ദി സൗണ്ട് സ്‌റ്റോറി " .

തൃശൂർ പൂരത്തിന്റെ വിവിധ ശബ്ദങ്ങൾ പകർത്താനെത്തുന്ന സൗണ്ട് എൻജിനിയറുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ജോയി മാത്യു, സുനിൽ സുഖദ, പെരുവനം കുട്ടൻ മാരാർ , അഫ്സൽ യൂസഫ്, നിഭ നബൂതിരി , കൈരളി പ്രസാദ്  ,നദി പ്രസാദ് പ്രഭാകർ എന്നിവരും അഭിനയിക്കുന്നു. 

കഥ, തിരക്കഥ , സംവിധാനം പ്രസാദ് പ്രഭാകറും, സംഗീതം രാഹൂൽ രാജും, ഗാനരചന ഫൗസിയ അബുബക്കറും ,നിർവ്വഹിക്കുന്നു. 

പാംസ്റ്റോൺ മൾട്ടി മീഡിയായുടെ ബാനറിൽ രാജീവ് പനക്കലും, പ്രസാദ് പ്രഭാകർ പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സോണി പിക്ചേഴ്സ് ആണ് സിനിമ വിതരണം ചെയ്യന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.