" മേരാ നാം ഷാജി " ഏപ്രിൽ അഞ്ചിന് തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.

ബിജു മേനോനും, ആസിഫ് അലിയും, ബൈജു സന്തോഷും നായകന്മാരാകുന്ന " മേരാ നാം ഷാജി " നാദിർഷാ സംവിധാനം ചെയ്യുന്നു. ഷാജിയെന്ന് പേരുള്ള മൂന്ന് പേർ . മൂന്നു പേരും മൂന്ന് പശ്ചാത്തലത്തിൽ ജീവിക്കുന്നവർ. ഒരാൾ കോഴിക്കോട്ടെ ലോക്കൽ ഗുണ്ട. മറ്റൊരാൾ കൊച്ചിയിലെ ഫ്രീക്കൻ . മൂന്നാമൻ തിരുവനന്തപുരത്ത് കാരനായ ഡ്രൈവർ. മൂന്ന് ഷാജിമാരുടെ കഥയാണിത്. 

ഉർവ്വശി സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് സിനിമ നിർമ്മിക്കുന്നു . ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയും ,എഡിറ്റിംഗ് ജോൺക്കുട്ടിയും, ഗാനരചന സന്തോഷ് വർമ്മയും , സംഗീതം എമിൽ മുഹമ്മദും, കലാ സംവിധാനം ത്യാഗ തവനൂരും, കോസ്റ്റുംസ് സമീറ സനീഷും , മേക്കപ്പ് പി.വി. ശങ്കറും,  പ്രൊഡക്ഷൻ കൺട്രോളറായി ബാദുഷായും പ്രവർത്തിക്കുന്നു. 

ശ്രീനിവാസൻ , ധർമജൻ ബോൾഗാട്ടി, നിഖില വിമൽ, അഷ അരവിന്ദ് ,സാദിഖ് ,
കെ.ബി. ഗണേഷ് കുമാർ, ബേബി ദിയാ കുർബാൻ , ജാഫർ ഇടുക്കി എന്നിവരും അഭിനയിക്കുന്നു. 

" കഥയിലെ രാജകുമാരി" സംവിധാനം ചെയ്ത ദിലീപ് പൊന്നനാണ് മേരാ നാം ഷാജിയുടെ തിരക്കഥയും , സംഭാഷണവും എഴുതുന്നത്. ഷാനി ഖാദറും , ദിലീപ് പൊന്നനും ചേർന്ന് കഥ വികസിപ്പിച്ചിരിക്കുന്നത് .

No comments:

Powered by Blogger.