രാഘവ ലോറൻസിന്റെ " കാഞ്ചന 3 " കോമഡി ആക്ഷൻ ഹൊറർ ത്രില്ലർ .കോമഡി അക്ഷൻ ഹൊറർ ഗണത്തിലുള്ള ചിത്രമാണ് " കാഞ്ചന 3 " . രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നായകനായ രാഘവ ലോറൻസാണ്. കാഞ്ചന സിരീയസിലെ മൂന്നാമത്തെ ചിത്രമാണിത്. 

പ്രേതത്തിനെയും ആത്മാവിനെയും പേടിയായ രാഘവ് എന്ന യുവാവിൽ പ്രേതം കയറുകയും തുടർന്ന് ആത്മാവ് നടത്തുന്ന പ്രതികാരവുമാണ് സിനിമ പറയുന്നത്.

 കാളിയായും, രാഘവ് ആയും രാഘവ ലോറൻസ് വേഷമിടുന്നു . ഒവിയ കാവ്യയായും, വേദിക പ്രിയായും ,നിക്കി താബോലി പ്രിയയുടെ സഹോദരിയായും, കബീർ ഭൂഹൻ സിംഗ് ഭവാനിയായും, അത്മപാട്രിക്ക് മോർത്തിയുടെ കൂട്ടുകാരിയായും, കൊവൈ സരകളെ രാഘവയുടെ അമ്മയായും ,സൂരി ഗോവിന്ദനായും , അനുപമകുമാർ കാളിയുടെ അമ്മയായും വേഷമിടുന്നു. ദേവ ദർശിനി ,ലൗന സൈമണും ഈ സിനിമയിൽ അഭിനയിക്കുന്നു. 

കലാനിധിമാരനും, 
രാഘവ ലോറൻസും ചേർന്ന് 40 കോടി രൂപ മുതൽ മുടക്കിലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സംഗീതം എസ്. തമനും , ഛായാഗ്രഹണം വെടിയും, സുശീൽ ചൗധരിയും, എഡിറ്റിംഗ് റൂബനും നിർവ്വഹിക്കുന്നു. സൺ പിക്ച്ചേഴ്സും , രാഘവ പ്രൊഡക്ഷൻസസും ചേർന്ന് സിനിമ അവതരിപ്പിക്കുന്നു. സൺ പിക്ച്ചേഴ്സ് സിനിമ വിതരണം ചെയ്യുന്നു. 

ബെസ്റ്റ് ഹൊറർ സീനുകളാണ് സിനിമയുടെ ഹൈലൈറ്റ്. ഒരു നല്ല സിനിമയ്ക്കുള്ള എല്ലാ ചേരുവകളും ചേർന്ന ചിത്രമാണിത്. പശ്ചാത്തല സംഗീതവും ,എഡിറ്റിംഗും ശ്രദ്ധേയമായി. 

കാളിയെയും, രാഘവിനെയും രാഘവ ലോറൻസ് അവിസ്മരണീയമാക്കി.കാളിയുടെ പരകായപ്രവേശം എടുത്ത് പറയാം. ഭയപ്പെടുത്തുന്ന രംഗങ്ങൾ ധാരാളം ഉണ്ട്. കഴിഞ്ഞ രണ്ട് ചിത്രങ്ങളിലെ ചില സിനുകൾ വിണ്ടും വരുന്നത് പ്രേക്ഷകരെ  ചില സമയങ്ങളിൽ  മുഷിപ്പിക്കുന്നുണ്ട്.
" കാഞ്ചന 4" ഉടൻ തീയേറ്ററുകളിൽ എത്തും. 

Rating : 3 / 5.
സലിം പി. ചാക്കോ .


No comments:

Powered by Blogger.