മോഹൻലാൽ " ബറോസ്സ് " 3D ചിത്രവുമായി സംവിധാന രംഗത്തേക്ക്.

മോഹൻലാലും സംവിധാന രംഗത്തേക്ക്. സംവിധായകനാകുന്ന കാര്യം തന്റെ പുതിയ ബ്ലോഗിലാണ് ആരാധകരുമായി അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. " ബറോസ്സ് " എന്ന് പേരിട്ട ഈ ചിത്രം കുട്ടികൾക്കും, വലിയവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു 3D സിനിമയയാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്. 

സിനിമയിൽ " ബറോസ്സായി" വേഷമിടുന്നതും മോഹൻലാൽ തന്നെ .വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥയാണിത്. നാനൂറിലധികം വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അതിന്റെ രസങ്ങളാണ് സിനിമയുടെപ്രമേയം. പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ പറയുന്നത്. 

എന്റെ മനസ്സ് ഇപ്പോൾ ബറോസ്സിന്റെ ലഹരിയിലാണ്.      ഒരുപാട് ദൂരങ്ങൾ താണ്ടാനുണ്ട്. എന്റെ രാവുകൾക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഈ അസ്വസ്ഥതകളിൽ നിന്ന് " ബറോസ്സ്'' പുറത്തുവരും. കൈയിൽ ഒരു നിധി കുംഭവുമായി..... മോഹൻലാൽ ബ്ലോഗിൽ കുറിച്ചു. നാല് പതിറ്റാണ്ടുകൾ നീണ്ട അഭിനയ യാത്രയ്ക്കിടെയാണ് മോഹൻലാൽ  സംവിധായകനാകുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.