ചിരിയുടെ മാലപ്പടക്കം തീർത്ത് പ്രേക്ഷക മനസ് കീഴടക്കുന്നു " ലല്ലുവും സംഘവും " . '' ഒരു യമണ്ടൻ പ്രേമകഥ " ഒരു സ്പാർക്കാണ്.




ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഒരു യമണ്ടൻ പ്രേമ കഥ " . 
566 ദിവസങ്ങൾക്ക്  ശേഷമാണ് ദുൽഖർ മലയാള സിനിമയിലേക്ക് തിരിച്ച് എത്തിയിരിക്കുന്നത്. 
ആരാധകർക്ക് സന്തോഷമേകി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകുകയാണ്  ദുൽഖർ. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമായതോടെ മലയാള ചിത്രം വൈകുന്നതായി ആരാധർക്ക് പരിഭവം ഉണ്ടായിരുന്നു.  ഈ വർഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന  ആദ്യചിത്രം കൂടിയാണിത്.  

ദുൽഖർ സൽമാൻ ലല്ലുവായും, സൗബിൻ സാഹിർ വിക്കിയായും, വിഷ്ണു ഉണ്ണിക്യഷ്ണൻ ഡെന്നി സെബാസ്റ്റ്യനായും, രഞ്ജി പണിക്കർ അഡ്വ. ജോൺ കൊമ്പനിലായും   , സംയുക്ത മോനോൻ ജസ്നയായും, നിഖില വിമൽ ദിയ ഫ്രാൻസിസായും ,ഡേവിസായി ബിബിൻ ജോർജ്ജും, സലിം കുമാർ പ്രാഞ്ചികുട്ടനായും ,ഫ്രാൻസിസായി സുരാജ് വെഞ്ഞാറംമുടും, ഫ്രഡറിക്കായി ഹരീഷ് കണാരനും, എസ്. ഐ .പവൻകല്യാണായി  ബൈജു സന്തോഷും, എസ്. ഐ .അഭിലാഷ് ശ്രീധരൻ കരിക്കനായി ദിലീഷ് പോത്തനും, സെബാസ്റ്റ്യനായി കോട്ടയം പ്രദീപും, ടിങ്കുവായി ധർമജൻ ബോൾഹാട്ടിയും ,ജോണിയായി അശോകനും വേഷമിടുന്നു 

 മധു , അരുൺ കുര്യൻ ,ബിനു തൃൃക്കാക്കര  , ലെന, രശ്മി ബോബൻ, വിജി രതീഷ്, മോളി കണ്ണമാലി ,സുനിൽ സുഗദ ,ജാഫർ ഇടുക്കി, സീമാ ജി. നായർ, പൊന്നമ്മ ബാബു, ജാനകി സുധീർ,  ഹരിപ്രസാദ് എം.ജി , ബാലതാരം അക്ഷര കിഷോർ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

 സംഗീതം നാദിർഷായും,  .ഛായാഗ്രഹണം പി. സുകുമാറും, എഡിറ്റിംഗ് ജോൺക്കുട്ടിയും  ,സംഘട്ടനം  മാഫിയ ശശിയും ,സ്റ്റണ്ട് ശിവയും, വസ്ത്രാലങ്കാരം   സമീറാ  സനീഷും, കലാാസംവിധാനം ജോസഫ് നെല്ലിക്കലും ,ഗാനരചന ഹരി നാരായണനും, സന്തോഷ് വർമ്മയും ,പശ്ചാത്തല സംഗീതം ബിജിപാലും നിർവ്വഹിക്കുന്നു. 

ആന്റോ ജോസഫും, സി.ആർ. സലിമും ചേർന്നാണ് സിനിമ  നിർമ്മിച്ചിരിക്കുന്നത് .ആൻ മെഗാ മിഡിയാ ആണ് സിനിമ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

 അമർ അക്ബർ അന്തോണി , കട്ടപ്പനയിലെ ഋതിക്ക് റോഷൻ എന്നി സിനിമകൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജ്ജും  ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. 

" ഒരു യമണ്ടൻ പ്രേമകഥ " - ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ ..... കോമഡി ആക്ഷൻ ത്രില്ലറാണ്. തമാശകളും, സങ്കടങ്ങളും ഒക്കെ ചേരുന്ന സിനിമയാണിത്. മലയാള സിനിമയിൽ മുൻപൊന്നും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ടീമിനെ ചേർത്തുവച്ചാണ് സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത് .

ഹാസ്യത്തിന്റെ പകിട്ടിൽ ശക്തമായ പ്രണയകഥയാണ് സിനിമ പറയുന്നത്. തിരക്കഥയാണ് സിനിമയുടെ കരുത്ത്. കുടുംബസമേതം ഈ അവധികാലത്ത് ചിരിച്ച് ആസ്വദിക്കാൻ വക നൽകുന്ന ചിത്രമാണിത്. കഥയും തിരക്കഥയും അണിയറ പ്രവർത്തകരും ശക്തമാണ്. 

കോമഡി ട്രാക്കിലാണെങ്കിലും പ്രണയവും ,വൈകാരിക രംഗങ്ങളും ,ആക്ഷനുമെല്ലാം നല്ലൊരു എന്റെർടെയിനറിന് വേണ്ട ഘടകങ്ങളായി  കഥയിലുണ്ട്. 

നാടിനെ സ്നേഹിക്കുന്ന ,നാട്ടുകാരോടെല്ലാം വലിയ ചങ്ങാത്തം സൂക്ഷിക്കന്ന പെയിന്റർ ലല്ലുവായി ദുൽഖർ സൽമാൻ തിളങ്ങി. സലിംകുമാർ, സൗബിൻ താഹിർ എന്നിവരുടെ കോമഡി രംഗങ്ങൾ മികച്ചതായി . ചെറിയ സമയം മാത്രമുള്ള സുരാജ് വെഞ്ഞാറംമൂട്, ലെന എന്നിവർ പ്രേക്ഷക മനസിൽ ഇടം നേടി. വില്ലൻ വേഷത്തിൽ എത്തിയ തിരക്കഥാകൃത്ത് ബിബിൻ ജോർജിന്റെ അഭിനയ മികവ് എടുത്ത് പറയാം. അതുപോലെ മറ്റൊരു തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്ണൻ അന്ധനായും  തിളങ്ങി. 

എല്ലാത്തരം പ്രേക്ഷകർക്കും " ഒരു യമണ്ടൻ പ്രേമകഥ " ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ  ഇഷ്ടപ്പെടും. " സ്പാർക്ക് " പോലെ പ്രണയത്തിന്  പുതിയ മുഖം ഈ സിനിമ നൽകിയിരിക്കുന്നു. 


Rating : 3.5 / 5.

സലിം പി. ചാക്കോ .



No comments:

Powered by Blogger.