പൊട്ടിച്ചിരിയും, പ്രണയവുമായി ഹരിശ്രീ അശോകന്റെ " AN INTERNATIONAL ലോക്കൽ STORY.. " .


നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "  An International Local Story " .ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള സിനിമയാണിത്.  

ഹരിശ്രീ അശോകൻ. രാഹുൽ  മാധവ്, കലാഭവൻ ഷാജോൺ , സലിംകുമാർ, ധർമ്മജൻ ബോൾഗാട്ടി,  ബിജുക്കുട്ടൻ , മനോജ് കെ. ജയൻ, നന്ദു, സുരേഷ് കൃഷ്ണ , ജാഫർ ഇടുക്കി, ടിനി ടോം, സുരഭി സന്തോഷ് , കുഞ്ചൻ, ബൈജു ,അബു സലിം , ഹരിപ്രസാദ് , ജോൺ , അശ്വിൻ ജോസ്, ദീപക്  പറബോൾ , ശോഭ മോഹൻ , മാല പാർവ്വതി  മമിത തുടങ്ങിയവർ ഈ  സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ആൽബിയും, എഡിറ്റിംഗ് രതീഷ് രാജും, പശ്ചത്താല സംഗീതം ഗോപി സുന്ദറും , സംഗീതം ഗോപി സുന്ദറും, നാദിർഷായും, അരുൺരാജും , ഗാനരചന ഹരി നാരായണനും , രാജീവ് ആലുങ്കലും ,ഡിനു മോഹനും ,ആക്ഷൻ സംവിധാനം മാഫിയ ശശിയും നിർവ്വഹിക്കുന്നു.  ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. എസ്. സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത് എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

അഭിനയവേദിയിൽ വർഷങ്ങൾ നീണ്ട അനുഭവസമ്പത്തുമായാണ്  ഹരിശ്രീ അശോകൻ സംവിധായകന്റെ കുപ്പായമണിയുന്നത്. 

വ്യത്യസ്തങ്ങളായ ഒരുപിടി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിലും കോമഡിയ്ക്ക് തന്നെയാണ് പ്രാധാന്യം .

അഞ്ച് സുഹൃത്തുക്കളിലൂടെ നന്മയും , ശക്തിയുമുള്ള നല്ലൊരു വിഷയയുമാണ് നർമ്മത്തിൽ " ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി " പറയുന്നത് .

ആൽബിയുടെ ഛായാഗ്രഹണം മികച്ചതായി . ഹരിശ്രീ അശോകന്റെ സംവിധാനം പൊതുവിൽ നന്നായി എന്ന് വിലയിരുത്താം .എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചിത്രമാണിത്.


Rating : 3 / 5.

സലിം പി. ചാക്കോ .

1 comment:

Powered by Blogger.