ബാലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ " അബനി ആദിയ്ക്ക് " ജന്മനാട്ടിൽ സ്വീകരണം നൽകി.

രണ്ടാം തവണയും ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അബനി ആദിയ്ക്ക്  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ട്രിനിറ്റി മുവി മാക്സ് ഒന്നിൽ വച്ച് സ്വീകരണം നൽകി. 

ട്രിനിറ്റി മൂവിമാക്സ് എം.ഡി പി.എസ് രാജേന്ദ്രപ്രസാദും, സിനിമ, സീരിയൽ നടനും നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റുമായ കടമനിട്ട കരുണാകരൻ എന്നിവർ  അബനി ആദിയ്ക്ക് മൊമന്റോകൾ  നൽകി.

 സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

തുടർന്ന് അവാർഡിന് അർഹമായ ചലച്ചിത്രം " പന്ത് " പ്രദർശിപ്പിച്ചു. വീണാ ജോർജ്ജ് എം.എൽ. ഏ  ഉൾപ്പടെയുള്ള സാമുഹ്യ, രാഷ്ടീയ, സംസ്കാരിക രംഗത്തെ പ്രമുഖർ സിനിമ കാണാൻ എത്തിയിരുന്നു. 

അബനി ആദിയുടെ പിതാവും സംവിധായകനുമായ ആദി, അബനി ആദിയുടെ അമ്മ അരുണ ആദി, കേരള ബുക്ക് സെക്രട്ടറി ഏ .ഗോകുലേന്ദ്രൻ ,അമൃതം ഗോകുലൻ ഉൾപ്പെടെയുള്ള ബന്ധുക്കളും സിനിമ കാണാൻ എത്തിയിരുന്നു. 

സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയർമാൻ വിഷ്ണു മനോഹരൻ, സുനിൽ മാമൻ , ശ്രീജിത്ത് ഗംഗാധരൻ ,റെജി എബ്രഹാം  , ആർ. ബിനോയ്, രജീല , ജസ്റ്റിൻ തോമസ് മാത്യു ,തോമസ് ഏബ്രഹാം            തെങ്ങുംതറയിൽ ,വിഷ്ണുനാഥ്  എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.