ജയറാം നായകനായ " പട്ടാഭിരാമന്റെ " പൂജ നടന്നു. സംവിധാനം കണ്ണൻ താമരക്കളം.

ജയറാം നായകനായ " പട്ടാഭിരാമന്റെ "  പൂജ എറണാകുളം കൂത്താപ്പാടി ശ്രീധർമ്മ ശാസ്താ നരസിംഹമൂർത്തി ക്ഷേത്രസന്നിധിയിൽ നടന്നു . ജയറാം , സംവിധായകൻ കണ്ണൻ താമരക്കുളം , നിർമ്മതാവ് എബ്രാഹാം മാത്യൂ , ജനാർദ്ദനൻ, മാധുരി , തെസ്നിഖാൻ  , ബാദുഷ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

മനുഷ്യൻ വെറും കച്ചവട മാർക്കറ്റയി മാറിയ ഈ കാലഘട്ടം .നമ്മളറിയാതെ നമ്മളെ വിറ്റ് കൊണ്ടിരിക്കുന്ന രാഷ്ടീയം. കളറിൽ മുക്കിയ ചതി കുഴികൾ .നമ്മളിൽ ബഹുഭൂരിപക്ഷവും ഒന്നും അറിയാതെ നമുക്ക് ചുറ്റും നടക്കുന്ന കാഴ്ചയുടെ മറ്റൊരു ലോകമാണ് " പട്ടാഭിരാമൻ " പറയുന്നത്. 

അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്         പട്ടാഭിരാമൻ നിർമ്മിക്കുന്നത് 
പുത്തൻ പണം , കനൽ , പുതിയ നിയമം , സോളോ തുടങി നിരവധി ബിഗ്‌ബഡ്ജറ് പ്രോജക്ട് നിർമിച്ച പ്രമുഖ ബാനറാണ് അബാം മൂവീസ് അബാം റിലീസ് തന്നെ ഈ സിനിമ  തിയേറ്ററുകളിൽ  എത്തിക്കുന്നു

മാധുരി (ജോസഫ് ) , പാർവതി നമ്പ്യാർ , ലെന എന്നിവർ ശക്തമായ സ്ത്രീ കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു ,ഹരീഷ് കണാരൻ , ധർമജൻ , പിഷാരടി സായികുമാർ  ജെപി , നന്ദു ,ജയൻചേർത്തല ,  കലാഭവൻ പ്രജോദ് ,ഇടവേള ബാബു  ,കുഞ്ചൻ , ബിജുപപ്പൻ , പയ്യന്നൂർ മുരളി , മുഹമ്മദ് ഫൈസൽ ,
,വനിതാകൃഷ്ണചന്ദ്രൻ, ചിത്ര ഷേണായ് ,അഞ്ജലി ,തെസ്നിഖാൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ക്യാമറ - രവിചന്ദ്രൻ , കലാസംവിധാനം - സഹസ് ബാല , സംഗീതം - എം ജയചന്ദ്രൻ , ഗാനരചന - കൈതപ്രം - മുരുഗൻ കാട്ടാക്കട ,
എഡിറ്റർ - രജിത് KR , പശ്ചാത്തല സംഗീതം - സാനന്ദ് ജോർജ് ,മേക്കപ്പ് - സജി കൊരട്ടി , കോസ്റ്റുംസ് - അരുൺ മനോഹർ ,അസ്സോസിയേറ്റ് ഡയറക്ടർ - സുരേഷ് ഇളമ്പൽ  - ഹരികുമാർ ഇളയിടത്ത്  , പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ ,
പ്രൊഡക്ഷൻ ഏക്സിക്യൂട്ടിവ്  - പ്രതാപൻ കല്ലിയൂർ എന്നിവരാണ് 
അണിയറ ശിൽപികൾ .



സലിം പി. ചാക്കോ . 

No comments:

Powered by Blogger.