നയൻതാര ആദ്യമായി ഡബിൾ റോളിൽ അഭിനയിക്കുന്ന " ഐറ " മാർച്ച് 28ന് റിലിസ് ചെയ്യും. കുളപ്പുള്ളി ലീല പ്രധാന വേഷത്തിൽ.

നയൻതാര ആദ്യമായി ഡബിൾ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് "ഐറ " . രചനയും സംവിധാനവും നിർവ്വഹിക്കുന്നത് സർജുൻ കെ.എം ആണ്.

നയൻതാര ഭവാനിയായും,   യമുനയായും , കലൈശ്വരസൻ അമുദനായും ,  മാതിവൻ ബാല്യകാല അമുദനായും , ഗബ്രില സെല്ലസ് ബാല്യകാല ഭവാനിയായും, യോഗിബാബു  മണിയായും, ക്യഷ്ണ അഭിഷേക് ആദിയായും, ജയപ്രകാശ് യമുനയുടെ അച്ഛനായും, മീര ക്യഷ്ണൻ യമുനയുടെ അമ്മയായും, മാസ്റ്റർ അശ്വന്ത് ബബ് ലു ആയും , കുളപ്പുള്ളി ലീല പാർവ്വതി മുത്തശ്ശിയായും വേഷമിടുന്നു.  

കോട്ടപ്പടി ജെ. രാജേഷ് നിർമ്മാണവും , ട്രിഡൻറ് ആർട്ട്സ് വിതരണവും ചെയ്യുന്നു .പ്രിയങ്ക രവീന്ദ്രൻ സംഭാഷണവും , സുന്ദരമൂർത്തി കെ. എസ്. സംഗീതവും, സുദർശൻ ശ്രീനിവാസൻ ഛായാഗ്രഹണവും, കാർത്തിക് ജോഗേഷ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

കെ. ജെ. ആർ സ്റ്റുഡിയോസ് സിനിമ അവതരിപ്പിക്കുന്നു. പത്മപ്രിയ രാഘവനും ,സിദ് ശ്രീറാമും, നവസ് 47 നും, സുന്ദരമൂർത്തി കെ.എസ്. , ശ്രീ രാധ ഭരത് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. താമരൈ, മദൻകാർക്കി, കൂ .കാർത്തിക് എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത് .

മാർച്ച് 28ന് തമിഴ്നാട്ടിലും, കേരളത്തിലും ,വിദേശ രാജ്യങ്ങളിലുമായി  " ഐറ " റിലിസ് ചെയ്യും.


സലിം പി. ചാക്കോ .

No comments:

Powered by Blogger.