പ്രൊഡക്ഷൻ കൺട്രോളർ ഷഫീർ സേട്ടിന് (44) ആദരാഞ്ജലികൾ .

പ്രശസ്ത നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ  ഷഫീർ സേട്ട് (44)  അന്തരിച്ചു.  ഇന്ന് ( മാർച്ച് 26 ചൊവ്വ ) വെളുപ്പിന്  2 മണിക്ക് കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിൽവെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.  ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
 ഭാര്യ : ഐഷ  മക്കൾ : ദിയ ഖുർബാൻ, ദയാൻ ഖുർബാൻ.

ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്,  പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം എന്നീ ചിത്രങ്ങളിൽ പ്രൊഡക്ഷന്‍ കണ്ട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാദിര്‍ഷാ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി' ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  'ആത്മകഥ','ചാപ്റ്റര്‍സ്', 'ഒന്നും മിണ്ടാതെ' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്‌.

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ  ആദരാഞ്ജലികൾ..

No comments:

Powered by Blogger.