" മാർഗംകളി " പൂജ നടന്നു.'കുട്ടനാടൻ മാർപാപ്പ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ശ്രീജിത്ത്
വിജയൻ അണിയിച്ചൊരുക്കുന്ന 'മാർഗംകളി' യുടെ പൂജ കൊച്ചി അഞ്ചുമന്ന ദേവി
ക്ഷേത്രത്തിൽ നടന്നു. 

പ്രമുഖ തിരക്കഥാകൃത്തും നടനും ആയ ബിബിൻ ജോർജ്
ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂജ വേളയിൽ ബിബിന്റെ
അടുത്ത സുഹൃത്തും തിരക്കഥാകൃത്തും നടനും ആയ വിഷ്ണു ഉണ്ണികൃഷ്ണൻ,
രമേശ് പിഷാരടി, സംവിധായകരായ നാദിർഷ, ഷാഫി, ശ്രീജിത്ത് വിജയൻ
എന്നിവർ പങ്കെടുത്തു. നമിത പ്രമോദ് ആണ് നായികാ കഥാപാത്രത്തെ
അവതരിപ്പിക്കുന്നത്. 

ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ
ശശാങ്കൻ മയ്യനാട് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മന്ത്ര ഫിലിംസിന്റെ
ബാനറിൽ ഷൈൻ അഗസ്റ്റിൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

No comments:

Powered by Blogger.