ക്രിമിനൽ പശ്ചാത്തലത്തിൽ കാളിദാസ് ജയറാമിന്റെ " Mr. & Ms.റൗഡി " .

കാളിദാസ് ജയറാം, അപർണ്ണ ബാലമുരളി ,ഗണപതി എസ്. പൊതുവാൾ , വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, ശരത് സഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത  ചിത്രമാണ് "  Mr .& Ms. റൗഡി " 

ആത്മാർത്ഥ സുഹൃത്തുക്കളായ അഞ്ചംഗ സംഘത്തിന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം പിന്നിടുള്ള ജീവിതത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു .ഇതുമൂലം ശരിയായ വിദ്യാഭ്യാസം നേടാൻ ഇവർക്ക് കഴിയുന്നില്ല. അവസാനം ഒരു ക്വട്ടേഷൻ സംഘം ഉണ്ടാക്കി ജീവിതം മുന്നോട്ട് പോകാൻ അവർ തീരുമാനിക്കുകയാണ്. ഇവരുടെ രൂപവും ,സ്വഭാവവും ഒക്കെ കാണുമ്പോൾ വിശ്വസിച്ച് ക്വട്ടേഷൻ ജോലി എൽപ്പിക്കാൻ പലരും മടി കാണിക്കുന്നു. 

സായികുമാർ , വിജയരാഘവൻ ,ഭഗത് മാനുവൽ ,വിജയ് ബാബു, ഷഹീൻ സിദ്ദിഖ് ,ജോയ് മാത്യു, എസ്തർ അനിൽ , മഞ്ജു സതീഷ് ,നസീർ സംക്രാന്തി ,ശാന്തകുമാരി, മേഘനാഥൻ ,ഇർഷാദ് ,പോളി വിൽസൺ ,വി.കെ. ബൈജു എന്നിവരും അഭിനയിക്കുന്നു .

 വിന്റേജ് ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ,ജീത്തു ജോസഫും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്  . അരുക്കുറ്റി, പൂച്ചാക്കൽ, തൈക്കാട്ടുശ്ശേരി എന്നിവടങ്ങളിലായിരുന്നു ഷൂട്ടിംഗ് . 

 ഛായാഗ്രഹണം സതീഷ് കുറുപ്പും, എഡിറ്റിംഗ്      അയൂബ്ഖാനും , ഗാനരചന ഹരി നാരായണനും,  സംഗീതം അരുൺ വിജയും ,പശ്ചാലതലസംഗീതം  അനിൽ ജോൺസണും, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും ,കലാ സംവിധാനം സാബു റാമും ,മേക്കപ്പ് ജിതേഷ് പോയയും ,   കഥയും , കോസ്റ്റുംസും  ലിന്റാ ജീത്തുവും നിർവ്വഹിക്കുന്നു.

തിരക്കഥയുടെ പാളിച്ച എടുത്ത് പറയാം. ജീത്തു ജോസഫ് തന്നെയാണോ ഈ സിനിമ സംവിധാനം ചെയ്തത് എന്ന് പ്രേക്ഷകർക്ക് തോന്നും ? കാളിദാസ് ജയറാമും, അപർണ്ണ ബാലമുരളിയും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സീരിയൽ നടൻ ഷെബിൻ ബെൻസന്റ തുടക്കം നന്നായി. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും നന്നായിട്ടുണ്ട്. 


Rating : 3 / 5.

സലിം പി.ചാക്കോ .



No comments:

Powered by Blogger.