രാഷ്ടിയ നേതാവ് ജനങ്ങളോടൊപ്പം നിലകൊള്ളണമെന്ന സന്ദേശവുമായി മമ്മൂട്ടിയുടെ " യാത്ര" മെഗാ ഹിറ്റിലേക്ക് " .

വൈ. എസ്. രാജശേഖര റെഡ്ഡി  യുടെ  രാഷ്ടീയ ജീവിതത്തിലെ ഒരേടാണ് " യാത്ര" . 1999 മുതൽ 2004 വരെയുള്ള കാലയളവിലുള്ള വൈ .എസ് . ആറിന്റെ രാഷ്ടീയ ജീവിതമാണ് ഈ ചിത്രം.
2004-ൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ച അദ്ദേഹം നയിച്ച പദയാത്രയാണ് സിനിമയിലെ പ്രധാന ഭാഗം .

1475 കിലോമീറ്റർ പദയാത്ര മൂന്ന് മാസം കൊണ്ടാണ് വൈ .എസ് . ആർ പൂർത്തിയാക്കിയത് . മുഖ്യമന്ത്രി പദവിയിൽ അദ്ദേഹം രണ്ടാം തവണ ഇരിക്കുമ്പോൾ 2009 സെപ്റ്റംബർ രണ്ടിന് ഹെലികോപ്റ്റർ അപകടത്തിലാണ് വൈ .എസ് . ആർ മരിച്ചത്. കോൺഗ്രസിന്റെ ആധിപത്യം ഉറപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് വൈ.എസ്. ആറായിരുന്നു .

 മമ്മുട്ടി വൈ . എസ്. ആറായി എത്തുന്നു .മഹി വി. രാഘവ് തിരക്കഥയെഴുതി " യാത്ര" സംവിധാനം ചെയ്യുന്നു.  ആശ്രിത വെമുഗന്ദിയാണ് മമ്മൂട്ടിയുടെ നായിക. സുഹാസിനി .ജഗപതി ബാബു, നാസർ, ഭൂമിക ചൗള, റാവി രമേഷ്, അനസൂയ ഭരദ്വാജ് ,പൊസാനി കൃഷ്ണ മുരളി, സച്ചിൻ കേദാക്കർ ,തലൈവാസൽ വിജയ്  തുടങ്ങിയവരും, നിരവധി ജൂനിയർ ആർട്ടിസ്റ്റുകളും ഈ സിനിമയിൽ അഭിനയിക്കുന്നു. 

വൈ. എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയും, വൈ. എസ്. രാജറെഡ്ഡിയായി ജഗപതി ബാബുവും , വൈ. എസ്. ജഗ് മോഹൻ റെഡ്ഡിയായി സുധീർ ബാബുവും , സുഹാസിനി മണി രത്നം സബിത ഇന്ദിരാ റെഡ്ഡിയായും , ആശ്രീത വെമുഗന്ദി  വൈ. എസ് വിജയമ്മയായും , രാവോ രമേഷ് കെ .വി .പി ആയും ,പേസാനി കൃഷ്ണ മുരളി വൈ .എസ് . ആറിന്റെ പ്രഴ്സണൽ അസിസ്റ്റ് ന്റ് സുരീന്ദുവായും , ഹിന്ദി നടൻ സച്ചിൻ കേദാക്കർ ആന്ധ്രപ്രേദേശ് മുൻ മുഖ്യമന്ത്രി എൻ. ഭാസ്കരറാവുആയും  വേഷമിടുന്നു. 

സംഗീതം കെ.യും, ഗാനരചന ശ്രീ വെണ്ണില സിത്താര മാസ്തിരിയും , ഛായാഗൃഹണം സത്യൻ സൂര്യനും, എഡിറ്റിംഗ് ഏ. ' ശ്രീകർ പ്രസാദും നിർവ്വഹിക്കുന്നു. 70 എം.എം. എന്റെർടെയിൻമെന്റിന്റെ ബാനറിൽ വിജയ് ഛില്ല , ശഷി ദേവി റെഡ്ഡിയും ചേർന്ന് " യാത്ര" നിർമ്മിക്കുന്നു . തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ " യാത്ര" റിലീസ് ചെയ്തിരിക്കുന്നു. ഗ്ലോബൽ യുണൈറ്റഡ് മീഡിയാ ആണ് കേരളത്തിൽ ഈ സിനിമ വിതരണം ചെയ്യുന്നത്. 

എസ്.പി ബാലസുബ്രമണ്യം , വന്ദേമാതരം ശ്രീനിവാസ് , കാലാ ഭൈരവ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

26 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്നത്. കെ. വിശ്വനാഥ് സംവിധാനം ചെയ്ത " സ്വാതികിരണം " ആയിരുന്നു അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.

സമൂഹത്തിലെ പല തട്ടിലെ നിരവധി മനുഷ്യരുടെ ജീവിതത്തിന്റെയും, കാഴ്ചപ്പാടുകളുടെയും പ്രശ്നങ്ങളുടെ  പരിഹാരം തേടലാണ് " യാത്ര"  പറയുന്നത്. 

" യാത്ര " പൂർണ്ണമായും മമ്മൂട്ടി ചിത്രമാണ്. മമ്മൂട്ടിയോളം ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മാറ്റാർക്കും കഴിയില്ല എന്ന് തെളിയിക്കുന്ന അഭിനയമാണ് മമ്മൂട്ടിയുടേത്. 
തിരക്കഥയാണ് " യാത്ര"യുടെ ഹൈലൈറ്റ്. മഹി വി .രാഘവിന്റെ സംവിധാനം മികച്ചതാണ്.

വൈ. എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ടീയ ജീവിതത്തിലെ ചില പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമെടുത്താണ് "യാത്ര " ഒരുക്കിയിട്ടുള്ളത്. സംഭവ - ആസ്പദമായ ഒരു ജീവിത ചരിത്ര സിനിമയാണ് " യാത്ര" .ഈ സിനിമ പൂർണ്ണമായ ബയോപിക് അല്ല . 

മമ്മുട്ടിയുടെ അഭിനയ മികവ് എടുത്ത് പറയാം, രാഷ്ട്രീയ സിനിമയെക്കാൾ മെച്ചപ്പെട്ട കുടുംബചിത്രം കൂടിയാണ് " യാത്ര" .

Rating : 4 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.