" 9 " സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലർ .

പൃഥിരാജ് സുകുമാരനെ നായകനാക്കി ജെന്യൂസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " നയൻ" .        ഫിക്ഷണൽ ഹൊറർ ത്രില്ലറാണ് ഈ സിനിമ .  വാമിഖ ഗബ്ബി , മമ്ത മോഹൻദാസ്, പ്രകാശ് രാജ്, ടോണി ലുക്ക് ,ശേഖർ മേനോൻ , വിശാൽ കൃഷ്ണ ,രാഹുൽ മാധവ് ,ആദി ഇബ്രാഹിം  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

പ്രേക്ഷകർക്ക് പുതിയ അനുഭവമാണ് സിനിമ നൽകിയിരിക്കുന്നത്. മലയാളത്തിൽ ഇതുവരെ ഇറങ്ങാത്ത പുതുമയുള്ള പ്രമേയം. 

"100 ഡേയ്സ് ഓഫ് ലൗ " വിന് ശേഷം കമലിന്റെ മകൻ ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമാണിത്. 

പൃഥിരാജ് പ്രൊഡക്ഷൻസിന്റെയും,  എസ്. പി. ഇ ഫിലിംസിന്റെയും ബാനറിൽ സുപ്രിയാ മേനോനാണ് " നയൻ" നിർമ്മിക്കുന്നത് .

സംഗീതം ഷാൻ റഹ്മാനും ,പശ്ചത്താല സംഗീതം ശേഖർ മേനോനും , ഛായാഗൃഹണം അഭിനന്ദ് രാമാനുജവും, എഡിറ്റിംഗ് ഷമീർ അഹമ്മദും നിർവ്വഹിക്കുന്നു . സോണി പിക്ച്ചേഴ്സ് സിനിമ വിതരണം ചെയ്യുന്നു.

. ഈ ചിത്രത്തിന്റെ അറുപത് ശതമാനവും രാത്രിയിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം, കുട്ടിക്കാനം, മണാലി , ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലായിരുന്നു ഷൂട്ടിംഗ് .ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് റെഡ് ജെമിനി  5 K ക്യാമറ ഉപയോഗിച്ചിരിക്കുന്നത്.

അച്ഛനും, മകനും തമ്മിലുള്ള അത്മബന്ധം കൂടിയാണ് " 9 " പറയുന്നത്. മനോഹരമായ ലോക്കേഷനുകളാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ആൽബർട്ടായി പൃഥിരാജ് തിളങ്ങി. ആദിയായി വിശാൽ ക്യഷ്ണ മികച്ച അഭിനയം കാഴ്ചവച്ചു. 


Rating : 3. 5 / 5.
സലിം പി. ചാക്കോ . 

No comments:

Powered by Blogger.