ഹോളിവുഡിലെ " ആംഗ്രി യംഗ് മാൻ" ആൽബർട്ട് ഫിന്നിയ്ക്ക് (81) പ്രണാമം.

പ്രശസ്ത ഹോളിവുഡ് ഇതിഹാസ താരം ആൽബർട്ട് ഫിന്നി (81) അന്തരിച്ചു. റോയൽ മാസ്ഡെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 
" ആംഗ്രി യംഗ് മാൻ" എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

ഷേക്സ്പീരിയൻ നാടകങ്ങളിലൂടെയാണ്  അഭിനയരംഗത്ത് തുടക്കം. 1960-ൽ പുറത്തിറങ്ങിയ "ദ എന്റെർടെയിനർ '' ആയിരുന്നു ആദ്യ ചിത്രം. " സ്റ്റാർഡെ നൈറ്റ് , സൺഡെ മോർണിംഗ് " എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വഴിതിരിവായി. ടോം ജോൺസ് , ടൂ ഫോർ ദ റോഡ്സ് , ആന്നി , സ്കൈ ഫാൾ എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. 

ബാഫിത പുരസ്കാരം, ഗോൾഡൻ ഗ്ലോബ്, എമ്മി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു .നാല് തവണ ഓസ്‌കാർ നാമനിർദ്ദേശം ലഭിച്ചിട്ടും , ഓസ്കാർ അവാർഡ് ലഭിച്ചില്ല. 

ഇതിഹാസ താരത്തിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രണാമം .


സലിം പി. ചാക്കോ . 

No comments:

Powered by Blogger.