രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ തെലുങ്കിൽ സിനിമയാകുന്നു . അദിവി സെഷ് മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നു.

2008 നവംബർ 26 ന്  മുംബൈ താജ് ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തിൽ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ച മലയാളിയായ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമയാകുന്നു. വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണിക്യഷ്ണന് രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു. 

" മേജർ ''  എന്നാണ് സിനിമയുടെ പേര്. അദിവി സെഷ് തിരക്കഥയെഴുതി ശശികിരൺ ടിക്ക സംവിധാനം ചെയ്യുന്ന " മേജർ " നിർമ്മിക്കുന്നത് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവാണ് . മേജർ സന്ദീപ് ഉണ്ണിക്യഷ്ണനായി വേഷമിടുന്നത് തെലുങ്ക് നടനും, സംവിധായകനും , തിരക്കഥാകൃത്തുമായ അദിഥി സെഷാണ്. 

സോണി പിക്ച്ചേഴ്സും  , മഹേഷ് ബാബു എന്റെർടെയിൻമെന്റും ചേർന്നാണ് " മേജർ " നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ .


No comments:

Powered by Blogger.