കൗമാര രഹസ്യം " സ്വർണ്ണ മത്സ്യങ്ങളിലുടെ " പുറത്ത് . ഡോ. ജി.എസ് പ്രദീപിന്റെ മികച്ച സംവിധാനം .

പ്രശസ്ത ക്വിസ് മാസ്റ്റർ ഡോ.  ജി.എസ്. പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്  " സ്വർണ്ണ മൽസ്യങ്ങൾ ". 

ബാലതാരങ്ങളായ നൈഫു , വിമിൽ വൽസൻ, ആകാശ്, ജെസ്നിയ ജയേ ദേഷ് , കസ്തൂർബാ എന്നിവരെ കൂടാതെ വിജയ് ബാബു, അന്ന രേഷ്മ രാജൻ , സിദ്ദീഖ് , സുധീർ കരമന, ഹരീഷ് കണാരൻ, വിഷ്ണു ഗോവിന്ദൻ , ബിജു സോപാനം, രാജേഷ് ഹെബ്ബാർ , സ്നേഹ, അഞ്ജലി നായർ, രെസ്ന ,പ്രിയങ്ക, നസീർ സംക്രാന്തി,ലിന ഡാനിയേൽ, മീനാക്ഷി  എന്നിവരും അഭിനയിക്കുന്നു. 

തിരക്കഥ ജി.എസ്. പ്രദീപും, ഗാനരചന മുരുകൻ കാട്ടാക്കടയും ,സംഗീതവും, പശ്ചാത്തല സംഗീതവും ബിജിപാലും, ഛായാഗൃഹണം അഴകപ്പനും ,എഡിറ്റിംഗ് വിഷ്ണു കല്യാണിയും നിർവ്വഹിക്കുന്നു. വിവാ - ഇൻ- എൻ ബാനറിൽ ഒട്ടുംഗ് ഹിതേന്ദ്ര താക്കൂറാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

കൗമാരത്തിലെ  കുട്ടികളുടെ കൗമാര രഹസ്യങ്ങളും ,അവർ  സാമുഹ്യ വിപത്തുകളിൽ ചെന്ന് വീഴുന്ന രീതിയും, അതിനെ അതിജീവിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. 

ഒട്ടുംഗ് ഹിതേന്ദ്ര താക്കൂർ തന്നെ മറാത്തിയിൽ നിർമ്മിച്ച " ബാലക് പാലകി " ന്റെ റിമേക്കാണ് " സ്വർണ്ണ മൽസ്യങ്ങൾ " 

സിദ്ദിഖിന്റെ സ്കൂൾ മാഷ് ഗംഭീര അഭിനയമാണ് കാഴ്ചവെച്ചത്. ബാലതാരങ്ങളും നന്നായി അഭിനയിച്ചു. ബോധവൽക്കര ചിത്രമായി ഈ സിനിമയെ പരിഗണിക്കാം. 


Rating : 3 / 5.

സലിം പി .ചാക്കോ . 

No comments:

Powered by Blogger.