ഇന്ത്യൻ ഡോക്യൂമെന്ററി " പിരീഡ് എൻഡ് ഓഫ് സെന്റൻസിന് " ഓസ്കാർ അവാർഡ്.

ഇന്ത്യയിലെ സ്ത്രികളുടെ ആർത്തവകാലത്തെ ആരോഗ്യ- പരിപാലനത്തെക്കുറിച്ച് ഇറാനിയൻ - അമേരിക്കൻ സംവിധായിക റയ്ക സെഹ്റ്റ്ബച്ചി സംവിധാനം ചെയ്ത " പിരീഡ് എൻഡ് ഓഫ് സെറ്റ്ൻസിന് " മികച്ച ഡോക്യുമെന്ററിയിക്കുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചു. ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ചിത്രമായിരുന്നു ഇത്. അരുണാചലം മുരുകാനന്ദമാണ് ഈ ഡോക്യൂമെന്ററി നിർമ്മിച്ചത്. 

ആർത്തവമെന്ന് ഉച്ചരിക്കുന്നത് പോലും എന്തോ അപരാധമായി കാണുന്ന സമൂഹത്തിൽ സ്ത്രികൾ ഉണ്ടാക്കുന്ന ചലനങ്ങളാണ് ഈ  ഡോക്യുമെന്ററി പറയുന്നത്. 

ഡൽഹി നഗരത്തിന്റെ പുറംപോക്കിലുള്ള ഹാപൂർ എന്ന ഗ്രാമത്തിലെ സ്ത്രികൾ നടത്തുന്ന നിശബ്ദ വിപ്ലവമാണ് " പിരീഡ് എൻഡ് ഓഫ് സെന്റൻസ് " എന്ന ഡോക്യൂമെന്ററിയുടെ പ്രമേയം. ചുരുങ്ങിയ ചെലവിൽ സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കാവുന്ന മെഷീൻ ഈ ഗ്രാമത്തിൽ സ്ഥാപിക്കപ്പെടുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും , രാജ്യത്തെ സ്ത്രികളുടെ പരിതാപകരമായ ജീവിതാവസ്ഥയെ വെളിപ്പെടുത്തുക കൂടിയാണ് ഈ ഡോക്യുമെന്ററി ചെയ്യുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.