ചിലബരശൻ - സുന്ദർ സി യുടെ " വന്താ രാജാവാ താൻ വരുവേൻ " ഫാമിലി ആക്ഷൻ ചിത്രം.ചിലബരശൻ നായകനാകുന്ന " വന്താ രാജാവാ താൻ വരുവേൻ " എന്ന തമിഴ് ചിത്രം സുന്ദർ. സി സംവിധാനം ചെയ്യുന്നു.

മേഘ ആകാശ്, കാതറീൻ ട്രീസ , രമ്യ കൃഷ്ണൻ , നാസർ , പ്രഭു ,സുമൻ ,മഹത്ത് രാഘവേന്ദ്ര , മൊട്ട രാജേന്ദ്രൻ , റോബോ  ശങ്കർ , യോഗി ബാബു, രാധാ രവി, വി.റ്റി.വി ഗണേഷ്, വിച്ചു വിശ്വനാഥ്, അഭിഷേക് ശങ്കർ, ഗൗതം സുന്ദർരാജൻ, സുരേഖ വാണി, അമിത് തിവാരി, ആര്യൻ, രാജ് കപൂർ , വംശി കൃഷ്ണ , തളപതി ദിനേശ്, ലോകേഷ് ഭാസ്കർ , ജപ്പാൻ കുമാർ, രാമർ ,  ടൈഗർ തങ്കദുരൈ ,  ഗജരാജ്, റോബർട്ട് എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു.

തെലുങ്ക് ചിത്രം "അട്ടാരിന്തികി  ദരേദി"യുടെ തമിഴ് റിമേക്കാണിത്.രചന കെ. ശെൽവഭാരതിയും, സംഗീതം ഹിപ്പ് ഹോപ്പ് തമിഴായും , ഛായാഗ്രഹണം ഗോപി അമർനാഥും ,എഡിറ്റിംഗ് എൻ. ബി. ശ്രീകാന്തും നിർവ്വഹിക്കുന്നു. ലൈക്കാ പ്രൊഡക്ഷൻസിനു വേണ്ടി അലിരാജ സുബ്ബാസ്കരനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മുളകുപ്പാടം  ഫിലിംസാണ്  കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.

മുത്തച്ഛൻ കൊച്ചു മകനെ കൊണ്ട് തന്റെ മകളെ  തിരികെ കുടുംബത്തിലേക്ക് കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം. മുത്തച്ഛനായി നാസറും , കൊച്ചു മകൻ ആദിയായി ചിലബരശനും , മകൾ നന്ദിനിയായി രമ്യകൃഷ്ണനും , മരുമകൻ അഡ്വ.പ്രകാശായി പ്രഭുവും , മേഘാ അകാശ് മായാ പ്രകാശായും ,കാതറീൻ ട്രീസ പ്രിയ പ്രകാശായും വേഷമിടുന്നു.

കോമഡിയും, അക്ഷനും , ഡാൻസും എല്ലാം ചേർന്നുള്ള സിനിമയാണിത്.  അതോടൊപ്പം കുടുംബ പശ്ചാത്തലത്തിലുള്ള കഥയും. കഴിഞ്ഞ ചിത്രങ്ങളിൽ നിന്ന് സുന്ദർ .സി . വെറിട്ട സംവിധാന മികവ് പ്രതിഫലിപ്പിച്ചിട്ടുണ്ട്.

Rating : 3 / 5.

സലിം പി. ചാക്കോ.

No comments:

Powered by Blogger.