സംഗീത പ്രാധാന്യമുള്ള ചിത്രമാണ് " സർവ്വം താളമയം " . നെടുമുടി വേണുവിന്റെ അഭിനയ മികവ് .

" സർവ്വം താളമയം "തിരക്കഥയെഴുതി  രാജീവ് മേനോൻ സംവിധാനം ചെയ്യുന്നു . സംഗീതത്തിന് പ്രാധാന്യം നൽകിയുള്ള സിനിമയാണിത്. അപർണ്ണ ബാലമുരളി ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ്. 

ജി.വി പ്രകാശ് കുമാർ പീറ്റർ ജോൺസണനായും, അപർണ്ണ ബാലമുരളി സാറാ ആയും, നെടുമുടി വേണു വെമ്പ് അയ്യരായും, വിനീത് മണിയായും , സുമേഷ് നാരായണൻ നന്ദ ഗോപാലായും, ശാന്താ ധനഞ്ജയൻ അഭിരാമിയായും, കുമാരാവേൽ ജോൺസണായും , അതിര പാണ്ടി ലക്ഷ്മി തേരേസാ ജോൺസണായും , ദിവ്യദർശന അഞ്ജന ആയും, രവി പ്രകാശ് കൃഷ് ഗോപാലാ കൃഷ്ണനായും, ജി. മാരിമുത്തു പോലിസ് ഓഫിസറായും, ബാലാ സിംഗ് ഗോകുൽ രാജയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഏ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം രവി യാദവും, എഡിറ്റിംഗ് ആന്തണിയും , പശ്ചത്താല സംഗീതം ഏ. ആർ. റഹ്മാനും, ഖുതുബ് ഇ - കൃപയും ചേർന്നും, പട്ടണം റഷീദ് മേക്കപ്പും നിർവ്വഹിക്കുന്നു.

2000-ൽ കണ്ടുകോണ്ടേൻ കണ്ടുകോണ്ടേൻ എന്ന സിനിമ രാജീവ് മോനോൻ സംവിധാനം ചെയ്തിരുന്നു. ആറ് ഗാനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു . മദൻകാർക്കി, നാഗരാജൻ മുതുകുമാർ, അരുൺരാജ  കാമരാജ്, ത്യാഗരാജൻ എന്നിവർ ഗാനരചന നിർവ്വിക്കുന്നു .ഹരിചരൺ , അർജുൻ ചാണ്ടി, ചിൻമയി , ജി.വി. പ്രകാശ് കുമാർ, സത്യപ്രകാശ്, ശ്രീറാം പാർത്ഥസാരഥി, ബാബ  ബാക്യ , ആന്റണി ദാസൻ, ബോംബെ ജയശ്രീ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

സംഗീതത്തിന് പ്രാധാന്യം നൽകിയുള്ള ഈ സിനിമ നല്ല ഒരു കുടുബ ചിത്രമാണ്. ഗുരു ശിഷ്യ ബന്ധത്തിന്റെ കഥയാണ് പ്രമേയം. സ്വയം പ്രയ്തനം ഉണ്ടെങ്കിൽ നമുക്ക് എന്തും നേടാം എന്ന് സിനിമ പറയുന്നു. 


Rating : 3.5 / 5.

സലിം പി. ചാക്കോ .


No comments:

Powered by Blogger.