നീരജ് മാധവ് നായകനാകുന്ന 'ക ' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങി.നീരജ് മാധവ് നായകനാകുന്ന 'ക' എന്ന സിനിമയുടെ  ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് എസ്. പിള്ള നിർമിക്കുന്ന ചിത്രം നവാഗതനായ രജീഷ്‌ലാൽ വംശയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പുതുമുഖം അപർണയാണ് ചിത്രത്തിലെ നായിക.

ബിജു സോപാനം, വിഷ്ണു ഗോവിന്ദന്‍, സാബു അബ്ദുൾ സമദ്, ജിതിൻ പാറമേൽ, രാജീവ് രാജൻ, ബിനോയ് നമ്പാല, കണ്ണൻ നായർ, ഇന്ദ്രൻസ്, ശ്രീജിത്ത് എസ്. പിള്ള, ശ്രീജ, കണ്ണൂർ ശ്രീലത എന്നിവർക്കൊപ്പം അൻപതോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ  വേഷമിടുന്നു. ആർ. ആർ. വിഷ്ണുവാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 


1983, പൂമരം, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ എഡിറ്ററായ മനോജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.  
സംഗീതം: ജെയ്ക്സ് ബിജോയ്, കഥ: രാജീവ് രാജൻ, കലാ സംവിധാനം: രാജേഷ് പി. വേലായുധൻ, പ്രോജക്ട് ഡിസൈനിങ്: വിനോദ്, രാഹുൽ ആനന്ദ്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വീണ സ്യമന്തക്, ഡയലോഗ്: വിഷ്ണു വംശ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ : ശ്യാം ലാൽ, സംഘട്ടനം: ദിനേഷ് സുബ്ബരാജ്, സ്റ്റിൽ ഫോട്ടോഗ്രഫി: ഫിറോഷ് കെ. ജയാഷ്, ഡിസൈൻ: ഓൾഡ് മങ്ക്സ്.

No comments:

Powered by Blogger.