വാണിജ്യ സിനിമകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ - ഡോ. എസ്. ബിജു.

വാണിജ്യ സിനിമകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ എന്ന് പ്രശസ്ത സംവിധായകൻ ഡോ.എസ്.ബിജു പറഞ്ഞു. 
പത്തനംതിട്ട  പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആന്റ് മീഡിയ റിസർച്ച് സെന്റർ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലെനിൻ രാജേന്ദ്രൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഒറ്റ സിനിമയിൽ അടയാളപ്പെടുത്തേണ്ട വൃക്തിതമല്ല  അദ്ദേഹത്തിന്റേത്. ആൾ ദൈവങ്ങളെ പണ്ടു തന്നെ രൂക്ഷമായി വിമർശിക്കുന്ന "  വചനം"  എന്ന സിനിമ കാലത്തിന് മുമ്പേ അദ്ദേഹം മുൻകൂട്ടി അദ്ദേഹം കണ്ടിരുന്നു. ഒരു സിനിമാ സംവിധായകൻ എന്നതിനപ്പുറം മനുഷ്യപക്ഷത്തുനിന്ന ഒരു കലകാരനായിരുന്നു ലെനിൻ രാജേന്ദ്രനെന്നും ഡോ: ബിജു പറഞ്ഞു. 

ലൈബ്രറി പ്രസിഡന്റ് സാം  ചെമ്പകത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം തടിയൂർ ,  പ്രസ് ക്ലബ് പ്രസിഡന്റ ബോബി എബ്രഹാം, ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് മാത്യൂ തോമസ്, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യൻ, സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി.ചാക്കോ, എം.എസ്.സുരേഷ്  എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. 
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത " മകരമഞ്ഞ് " എന്ന സിനിമയും പ്രദർശിപ്പിച്ചു. 

 

No comments:

Powered by Blogger.