ജി.എസ് പ്രദീപിന്റെ " സ്വർണ്ണ മൽസ്യങ്ങൾ " ഫെബ്രുവരി 22 ന് റിലിസ് ചെയ്യും .

പ്രശസ്ത ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് സംവിധാനം ചെയ്യുന്ന " സ്വർണ്ണ മൽസ്യങ്ങൾ " ഫെബ്രുവരി 22 ന് തീയേറ്ററുകളിൽ എത്തും.

ബാലതാരങ്ങളായ നൈഫു , വിമിൽ വൽസൻ, ആകാശ്, ജെസ്നിയ, കസ്തൂർബാ എന്നിവരെ കൂടാതെ വിജയ് ബാബു, അന്ന രേഷ്മ രാജൻ , സിദ്ദീഖ് , സുധീർ കരമന, ഹരീഷ് കണാരൻ, വിഷ്ണു ഗോവിന്ദൻ , ബിജു സോപാനം, രാജേഷ് ഹെബ്ബാർ , സ്നേഹ, അഞ്ജലി നായർ, രെസ്ന എന്നിവരും അഭിനയിക്കുന്നു.
 
തിരക്കഥ ജി.എസ്. പ്രദീപും, ഗാനരചന മുരുകൻ കാട്ടാക്കടയും ,സംഗീതം ബിജിപാലും, ഛായാഗൃഹണം അഴകപ്പനും ,എഡിറ്റിംഗ് വിഷ്ണു കല്യാണിയും നിർവ്വഹിക്കുന്നു. വിവാ - ഇൻ- എൻ ബാനറിൽ ഉത്തങ്ക് ഹിതെന്ദ്ര താക്കൂറാണ് സിനിമ നിർമ്മിക്കുന്നത്.

No comments:

Powered by Blogger.