" ഉയരെ " ഷൂട്ടിംഗ് പുരോഗമിക്കുന്നു. ആസിഫ് അലി, പാർവ്വതി , ടോവിനോ തോമസ് പ്രധാന വേഷങ്ങളിൽ .

ആസിഫ് അലി, പാർവതി, ടോവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഉയരെ " .പ്രതാപ് പോത്തൻ, സിദ്ദീഖ്, ഭഗത് മാനുവൽ , ഇർഷാദ്, പ്രേം പ്രകാശ് , അനിൽ മുരളി , അനാർക്കലി മരയ്ക്കാർ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ  ഷെനുഗ, ഷെഗ്ന , ഷെർഗ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. തിരക്കഥ ബോബിയും, സഞ്ജയും , ഗാനരചന റഫീഖ് അഹമ്മദ്, ഷോബി എന്നിവരും ,സംഗീതം ഗോപി സുന്ദറും ,ഛായാഗ്രഹണം മുകേഷ് മുരളിധരനും, എഡിറ്റിംഗ് മഹേഷ് നാരായണനും , അസോസിയേറ്റ് ഡയറക്ടേഴ്സ് ശ്യം തിരുവണ്ണൂരും, ശൃം മോഹനനും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.