ഭരത് ഗോപിയ്ക്ക് പ്രണാമം .

മലയാള ചലച്ചിത്ര രംഗത്തെ പ്രശ്സതനായ അഭിനേതാവിയുന്നു ഭരത് ഗോപി എന്നറിയപ്പെടുന്ന വി. ഗോപിനാഥൻ നായർ . 1937 നവംബർ എട്ടിന് അദ്ദേഹം ജനിക്കുകയും 2008 ജനുവരി 29 ന് അദ്ദേഹം നിര്യാതനാകുകയും ചെയ്തു. 

1997-ൽ " കൊടിയേറ്റം " എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാർഡ് ലഭിച്ചു .ഇതേ തുടർന്ന് കൊടിയേറ്റം ഗോപി എന്നും ചിലർ അദ്ദേഹത്തെ വിളിക്കാറുണ്ട്. ചലച്ചിത്ര സംവിധായകനും , നിർമ്മാതാവും ആയിരുന്നു അദ്ദേഹം .സാമൂഹ്യ വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിന് ഉള്ള ദേശീയ അവാർഡ് അദ്ദേഹത്തിന്റെ " യമനം'' എന്ന സിനിമയ്ക്ക് ലഭിച്ചിരുന്നു. അദ്ദേഹം രചിച്ച " അഭിനയം അനുഭവം" എന്ന പുസ്തകത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 1991 ൽ പത്മശ്രീപുരസ്കാരമടക്കം ദേശീയ ,പ്രാദേശീയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

ഞാറ്റടി, ഉൽസവ പിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 

കൊടിയേറ്റം, തമ്പ്, പെരുവഴിയമ്പലം , സടക് സേ ഉഠാ ആദ്മി , ഗ്രീഷ്മം, പാളങ്ങൾ , കള്ളൻ പവിത്രൻ, യവനിക, ആലോലം , നവംബറിന്റെ നഷ്ടം, രചന , മർമ്മരം , ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, കാറ്റത്തെ കിളിക്കൂട് , എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് , അസ്ത്രം , ആദാമിന്റെ വാരിയെല്ല്, ഈറ്റില്ലം , സന്ധ്യമയങ്ങും നേരം , പഞ്ചവടിപ്പാലം , അപ്പുണ്ണി, അക്കരെ , ആരോരുമറിയാതെ , മീന മാസത്തിലെ സൂര്യൻ , കയ്യും തലയും പുറത്തിടരുത്, ചിദംബരം , ആഘട്ട് , കരിമ്പിൻ പൂവിനക്കരെ , രേവതിക്കൊരു പാവക്കുട്ടി, ഇരകൾ , പാഥേയം , സ്വാഹം , അഗ്നിദേവൻ , ഓർമ്മകളുണ്ടായിരിക്കണം, ഇലവംകോട് ദേശം, വരും വരുന്നു വന്നു , സേതുരാമ അയ്യർ സിബിഐ , വാണ്ടഡ് , രസതന്ത്രം , അകാശഗോപുരം എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിച്ചു . 

2008 ജനുവരി 24 ന് " ദേ ഇങ്ങോട്ട് നോക്കിയേ " എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപുത്രിയിൽ പ്രവേശിച്ച അദ്ദേഹം ജനുവരി 29 ന് നിര്യാതനായി. 

ഭാര്യ: ജയലക്ഷ്മി . മക്കൾ :  തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി  , ഡോ. മീനു ഗോപി എന്നിവർ മക്കളാണ്. 

മലയാള സിനിമയുടെ നായക സങ്കൽപ്പം തിരുത്തിക്കുറിച്ച നടനായിരുന്നു ഭരത് ഗോപി .

സലിം പി. ചാക്കോ .

No comments:

Powered by Blogger.