" വിജയും, പൗർണ്ണമിയും സൂപ്പറാണ് " . വീണ്ടും ജിസ് ജോയ് മാജിക്ക്.

സൺഡേ ഹോളിഡേയ്ക്കു ശേഷം ജിസ് ജോയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് " വിജയ് സൂപ്പറും പൗർണ്ണമിയും'' . സൂര്യാ ഫിലിംസിന്റെ ബാനറിൽ എസ്.കെ. സുനിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

വിജയ് ആയി ആസിഫ് അലിയും, പൗർണ്ണമിയായി  ഐശ്വര്യ ലക്ഷ്മിയും, യു ട്യൂബ് ക്ലീറ്റസായി അജു വർഗ്ഗീസും വേഷമിടുന്നു .ബാലു വർഗ്ഗിസ് , രഞ്ജി പണിക്കർ , ജോസഫ് അന്നക്കുട്ടി ജോസ് ,വിവിയ  ,ദേവൻ , ശാന്തികൃഷ്ണ, കെ.പി.ഏ.സി ലളിത ,ഓസ്റ്റിൻ ഡാൻ എന്നിവരാണ് മറ്റ് താരങ്ങൾ .ഗായിക ചിത്ര അതിഥി താരമായും സിനിമയിൽ എത്തുന്നു. 

എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടും ജോലിയ്ക്കൊന്നും പോകാതെ സുഹൃത്തുക്കൾക്കൊപ്പം വിജയ് കറങ്ങി നടക്കുന്നു. എം.ബി.എ കഴിഞ്ഞിട്ട് ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്ന ജീവിതത്തോട് ഏറെ ലക്ഷ്യമുള്ള പെൺക്കുട്ടിയാണ് പൗർണ്ണമി . ഇവരുടെ കണ്ടുമുട്ടൽ സൗഹൃദമായും, പ്രണയമായും മാറുന്നു. ഇതിനിടയിൽ വിജയ് യുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ പ്രമേയം. 

 ഛായാഗ്രഹണം രണദേവും , എഡിറ്റിംഗ് രതീഷ് രാജും ,കലാ സംവിധാനം ഷിജി പട്ടണവും , മേക്കപ്പ് ലിബിൻ മോഹനും ,കോസ്റ്റ്യൂം ഡിസൈനർ സെറ്റഫി സേവ്യറും നിർവ്വഹിക്കുന്നു . സുര്യാ ഫിലിംസ് ഈ സിനിമ തീയേറ്ററുകളിൽ എത്തിക്കുന്നത്. 


തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. പുതുമകൾ ഇല്ലെങ്കിലും മികച്ച രീതിയിൽ സിനിമയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സംവിധായകന്  കഴിഞ്ഞു.പുതുമുഖ സംഗീത സംവിധായകൻ പ്രിൻസ് ജോർജിന്റെ  സംഗീതം ശ്രദ്ധേയമായി. 

ആസിഫ് അലിയും, ഐശ്വര്യ ലക്ഷ്മിയും , സിദ്ദിഖും, രഞ്ജി പണിക്കരും മികച്ച അഭിനയം കാഴ്ചവച്ചു. എതു പ്രായകർക്കും കാണാവുന്ന സിനിമയാണിത്. കോമഡിയും ,പ്രണയവും ചേർന്നുള്ള കുടുംബചിത്രം കൂടിയാണ് " വിജയ് സൂപ്പറും പൗർണ്ണമിയും''. 

Rating - 3.5 / 5.

സലിം പി. ചാക്കോ.

No comments:

Powered by Blogger.