" പേട്ട " മാസ് എന്റെർടെയിനർ .പഴയ രജനികാന്തിനെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു.

'പേട്ട "യുടെ ടൈറ്റിൽ പ്രഖ്യാപിച്ചതുമുതൽ ഇതൊരു മാസ് ചിത്രമായിരിക്കുമെന്ന് എല്ലാവരും പ്രതിക്ഷിച്ചിരുന്നു. ആ പ്രതീക്ഷകൾ തെറ്റിക്കാതെ "പേട്ട " പൊങ്കൽ വിരുന്നായി മാറിയിരിക്കുകയാണ്. പഴയ രജനികാന്തിനെ ഈ ചിത്രത്തിലുടെ കാണാൻ കഴിഞ്ഞു എന്നാണ് പ്രേക്ഷക സമൂഹത്തിന്റെ വിലയിരുത്തൽ. 

" പേട്ട " എന്ന ചിത്രത്തിലെ രജനികാന്തിന്റെ അഭിനയ നിമിഷങ്ങളെ ആഘോഷമാക്കുകയാണ് പ്രേക്ഷകർ. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടനാണ് രജനികാന്ത് .മോഡേൺ , നാടൻ തമിഴ് ലുക്കിലും രജനി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. 

രജനികാന്ത് പേട്ട വേലനായും (കാളി) , വിജയ് സേതുപതി ജിത്തുവായും ,നവാസുദ്ദീൻ സിദ്ദിഖി സിങ്കാരമായും  ( സിംങ്കാർ സിംഗ്) ,എം. ശശികുമാർ മാലിക്കായും ,ബോബി സിംഹ മൈക്കിളായും, തൃഷ കൃഷ്ണൻ സനോ ആയും, സിമ്രാൻ മംഗളമായും ,സനത്ത് റെഡി അൻവറായും ,ഗുരു സോമസുന്ദരം ജില്ലകളക്ടറായും ,വൈ.ജി മഹേന്ദ്രൻ കോളേജ് പ്രിൻസിപ്പാളായും ,മാളവിക മോഹൻ പൂങ്കുടി ആയും ,മേഘ ആകാശ് അനുവായും വേഷമിടുന്നു.മലയാളി താരം മണികണ്ഠൻ ആർ .ആചാരിയും  ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആടുകളം നരേൻ, രാംദോസ് ,ചീനി ജയന്ത് ,വിവേക് പ്രസന്ന ,രാമചന്ദ്രൻ ദുരൈരാജ്, തേനവൻ ,ഗജരാജ് ,വെങ്കിടേഷ് ,മുത്തുകുമാർ ,ആദിത്യ ശിവ, ഷബീർ ,ദീപക് പരമേശ് ,വൈഭവ് റെഡി എന്നിവരും അഭിനയിക്കുന്നു. 

കാർത്തിക് സുബ്ബരാജാണ് " പേട്ട "യുടെ രചനയും  സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.  സംഗീതം അനിരുദ്ധ് ചന്ദ്രശേഖർ നിർവ്വഹിച്ചിരിക്കുന്നു. " ഇളമൈ തിരുമ്പു തേയ് ....." എന്ന ഗാനം നടൻ ധനുഷാണ് എഴുതിയത്. ഗാനങ്ങൾ എല്ലാം  ശ്രദ്ധിക്കപ്പെട്ടു. സോണി മ്യൂസിക്സ് ആണ് ഗാനങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. പീറ്റർ ഹെയ്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. ഛായാഗ്രഹണം എസ്. തിരുനാവുക്കരസും , എഡിറ്റിംഗ് വിവേക് ഹർഷനും ,പ്രൊഡക്ഷൻ ഡിസൈനർ സുരേഷ് സെൽവ രാജനും നിർവ്വഹിക്കുന്നു. 

സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ മാജിക്   ഫ്രെയിംസ് ലിസ്റ്റിൻ സ്റ്റീഫനും , പൃഥിരാജ് പ്രൊഡക്ഷൻസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. 

രജനിയുടെ സൈറ്റലും ,മാസും തന്നെയാണ് "പേട്ടയുടെ " വിജയത്തിന്റെ അടിസ്ഥാനം .മികച്ച അഭിനയമാണ്  വില്ലൻ റോളിൽ മകൾ സെൽവൻ വിജയ് സേതുപതി കാഴ്ചവെച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. സംവിധായകൻ രജനിയുടെ ആരാധകൻ കൂടിയാണ് . മാസും ,ക്ലാസ്സും ചേർന്ന ചിത്രമാണ് " പേട്ട ".


Rating - 3.5 / 5 .

സലിം പി.ചാക്കോ .

No comments:

Powered by Blogger.