അജിത്ത് കുമാർ- നയൻതാര ടീമിന്റെ " വിശ്വാസം" കുടുംബ പശ്ചാത്തലത്തിലുള്ള മാസ് എന്റെർടെയ്നർ.

അജിത്ത് കുമാർ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ശിവ സംവിധാനം ചെയ്ത  ചിത്രമാണ് " വിശ്വാസം" .കുടുബ ബന്ധങ്ങൾക്ക് പ്രധാന്യം നൽകിയ ഈ ചിത്രത്തിൽ അച്ഛനും മകളും തമിലുള്ള അത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. യുവാവായും, മാദ്ധ്യവയസ്ക്കനായും അജിത്ത് കുമാർ അഭിനയിക്കുന്നു. ഇത്തവണയും സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് എത്തിയിരിക്കുന്നതെങ്കിലും മറ്റൊരു ലുക്കിലും എത്തിയിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് അജിത്തിന് .

അക്ഷൻ രംഗങ്ങളിലും, ഡാൻസ് രംഗങ്ങളിലും അജിത്ത് തിളങ്ങി. അജിത്ത് കുമാർ, നയൻതാര ജോഡികൾ തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. നയൻതാര പതിവുപോലെ തന്റെ റോൾ മികവുറ്റതാക്കി .

അജിത്ത് കുമാർ തൂക്ക് ദുരൈയായും ,നയൻതാര നിരഞ്ജനയായും അഭിനയിക്കുന്നു .ബേബി അനഘ,          ജഗപതി ബാബു, റോബോ ശങ്കർ, തമ്പി രാമയ്യ , യോഗി ബാബു, ഭരത് റെഡി ,മധുമിത, വിവേക്, സന്ധ്യ ജനക് , കൊവൈ സരളൈ , ഛത്രപതി ശേഖർ, ബോസ് വെങ്കിട്ട്, സുജാത ശിവകുമാർ , രമേശ് തിലക് , നമോ നാരായണൻ ,        സുരേഖ വാണി എന്നിവരാണ് മറ്റ് താരങ്ങൾ. 

സംഗീതം ഡി. ഇമാൻ നിർവ്വഹിക്കുന്നു. " അടിച്ചു തൂക്ക് " എന്ന ഗാനം ശ്രദ്ധിക്കപ്പെടുന്നു. ഡപ്പാംകുത്ത്, മെലഡി ഗാനങ്ങളും സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നു. രചന ശിവയും, മണികണ്ഠനും , സവാരിയും, ഭാഗ്യരാജും, ചന്ദ്രനും, ഛായാഗ്രഹണം വെട്രി പളനി സ്വാമിയും ,എഡിറ്റിംഗ് റൂബനും ,ആക്ഷൻ സംവിധാനം ദിലീപ് സുബ്ബരായനും ,കലാസംവിധാനം മിലനും നിർവ്വഹിക്കുന്നു. 

സത്യജോതി ഫിലിംസിന്റെ ബാനറിൽ ടി.ജി ത്യാഗരാജനാണ് സിനിമ അവതരിപ്പിക്കുന്നത്. സെന്തിൽ ത്യാഗരാജനും, അരുൺ ത്യാഗരാജനും ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. കേരളത്തിൽ മുളകുപാടം ഫിലിംസാണ് " വിശ്വാസം'' വിതരണം ചെയ്തിരിക്കുന്നത്. ആദ്യമായണ് കേരളത്തിൽ അജിത്ത് കുമാർ ചിത്രം 203 തീയേറ്ററുകളിൽ റിലിസ് ചെയ്യുന്നത്. 

വീരം (2013) ,വേതാളം (2015) ,വിവേകം ( 2017) എന്നി ചിത്രകൾക്ക് ശേഷമാണ് അജിത്ത് കുമാറിനെ നായകനാക്കി ശിവ " വിശ്വാസം" സംവിധാനം ചെയ്തിരിക്കുന്നത്. 

ഗ്രാമീണ ഭംഗി ഒപ്പിയെടുക്കാൻ ഛായാഗ്രാഹകന്  കഴിഞ്ഞു. ആക്ഷനും, ഗാനരംഗങ്ങളും ശ്രദ്ധിക്കപ്പെട്ടു. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു മാസ് എന്റെർടെയ്നറാണ് " വിശ്വാസം" .


Rating - 3.5 / 5.

സലിം പി. ചാക്കോ . 

No comments:

Powered by Blogger.