പ്രണയ ദിനത്തിൽ ( ഫെബ്രുവരി 14) ഒമർ ലുലുവിന്റെ " ഒരു അഡാറ് ലവ് " തീയേറ്ററുകളിൽ എത്തും.

കൗമരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാകുന്ന ചിത്രമാണ് " ഒരു അഡാറ് ലവ് " .   " ഹാപ്പി വെഡിംഗ് , ചങ്ക്സ് " എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ഒരു അഡാർ ലവിലെ " മാണിക്യ മലരായ പൂവി.... " ജനശ്രദ്ധ നേടിയതിനോടൊപ്പം ഏറെ വിവാദങ്ങളും എറ്റുവാങ്ങി. 

കഥ ഒമർ ലുലുവും, സംഭാഷണം സാരംഗ് ജയപ്രകാശും , ലിജോ പനാടനും , സംഗീതം ഷാൻ റഹ്മാനും, ഛായാഗ്രഹണം സീനു സിദ്ധാർത്ഥും ,എഡിറ്റിംഗ് അച്ചു വിജയനും നിർവ്വഹിക്കുന്നു. ഔസേപ്പച്ചൻ മൂവി ഹൗസിന്റ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴിയാണ് സിനിമ നിർമ്മിക്കുന്നത്. 

നൂറിൻ ഷെറീഫ് , പ്രിയ പ്രകാശ് വാര്യർ , വൈശാഖ് പവനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . വിനീത് ശ്രീനിവാസൻ , ഷാൻ റഹ്മാൻ , സത്യജിത്ത് , നീതു നടുവതേറ്റ് എന്നിവരാണ് ഗാനങ്ങൾ പാടിയിരിക്കുന്നത്.  " മാണിക്യ മലരായ പൂവി ......" എന്ന ഗാനം പി.എം. എ ജബാറാണ് എഴുതിയിരിക്കുന്നത്. 

കന്നടയിലും ( Kirik Love Story) , തെലുങ്കിലും ( Lover's Day )  ഈ സിനിമ ഡബ്ബ് ചെയ്ത് റിലിസ് ചെയ്യുന്നുണ്ട്. ഔസേപ്പച്ചൻ സ്ക്രിൻ മീഡിയ " ഒരു അഡാറ് ലവ് " വിതരണം ചെയ്യുന്നു .ഫെബ്രുവരി 14 പ്രണയ ദിനത്തിൽ ഈ സിനിമ റിലിസ് ചെയ്യും .


സലിം പി. ചാക്കോ .

No comments:

Powered by Blogger.