ബിജു സോപാനത്തിന്റെ " നല്ല വിശേഷം " ജനുവരി 25ന് റിലിസ് ചെയ്യും. സംവിധാനം - അജിതൻ .

ജലം ജീവനാണ് എന്ന പ്രകൃതിബോധവും , ജലമലീനികരണം തടഞ്ഞ്  പ്രകൃതിയെ സംരക്ഷിക്കുക എന്ന് സന്ദേശവുമായി എത്തുന്ന ചിത്രമാണ് " നല്ല വിശേഷം " . പ്രകൃതിയെ കൊള്ളയടിച്ച് നശിപ്പിക്കുന്ന ദുഷ്ടശക്തികളും ,മണ്ണിനും ജലത്തിനും വേണ്ടി പൊരുതാനിറങ്ങിയ നന്മയുടെ മുഖമുള്ള പോരാളികളും അടങ്ങുന്ന സമൂഹത്തിന്റെ രണ്ട് മുഖങ്ങളാണ് സിനിമ വരച്ചുകാട്ടുന്നത്. 

നവാഗതനായ അജിതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിജു സോപാനം, ഇന്ദ്രൻസ് ,ചെമ്പിൽ അശോകൻ , സീനു , അപർണ്ണ നായർ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. വിനോദാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . പ്രവാസി ഫിലിംസ് ആണ് " നല്ല വിശേഷം " നിർമ്മിച്ചിരിക്കുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.