" ലോകം നന്നാകണമെങ്കിൽ മതം നശിക്കണം". പ്രകൃതിയെ സംരക്ഷിക്കാത്ത സർക്കാരുകളാണ് നമുക്ക് ചുറ്റും ഉള്ളത്. തിരക്കഥ കൊണ്ടുള്ള ചൂരൽപ്രയോഗവുമായി "പവിയേട്ടന്റെ മധൂരചൂരൽ " .


ശ്രീനിവാസൻ നായകനാകുന്ന പവിയേട്ടന്റെ മധുരച്ചൂരൽ  ശ്രീകൃഷ്ണൻ സംവിധാനം ചെയ്യുന്നു. ഹരിശ്രീ അശോകൻ, ലെന ,വിജയരാഘവൻ, മജീദ് ,ലിഷോയ് ,ഷെബിൻ ,വി.കെ. ബൈജു ,നന്ദു പൊതുവാൾ ,ബാബു അന്നൂർ ,വിജയൻ കാരന്തൂർ ,നസീർ സംക്രാന്തി എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

കഥ -സുരേഷ് ബാബു ശ്രീസ്ഥ .തിരക്കഥ, സംഭാഷണം - ശ്രീനിവാസൻ . ഛായാഗ്രഹണം - പി.സുകുമാർ .ഗാനരചന - റഫീഖ് അഹമ്മദ്, പ്രശാന്ത് കൃഷ്ണ .സംഗീതം - സി. രഘുനാഥ് . എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം .

സഞ്ജീവിനി ക്രിയേഷൻസിന്റെ ബാനറിൽ വി.സി. സുധൻ, സി. വിജയൻ ,സുധീർ സി. നമ്പ്യാർ എന്നിവരാണ് സിനിമ നിർമ്മിക്കുന്നു. സൂരി സിനിമാസ് ചിത്രം വിതരണം ചെയ്യുന്നു.

ശ്രീനിവാസൻ പവിയേട്ടനായി തിളങ്ങി. ലെന ആനി ടീച്ചറായും, വിജയരാഘവൻ മാത്തുക്കുട്ടിയായും, ഹരിശീ അശോകൻ ഗോപിയായും ,ഷെബിൻ ബെൻസൺ അനന്തുവായും മികച്ച അഭിനയം കാഴ്ചവെച്ചു. 

വീണ്ടും ശക്തമായ തിരക്കഥയുമായി പ്രേക്ഷക മനസിൽ ഇടം നേടാൻ ശ്രീനിവാസന്റെ തിരക്കഥയ്ക്ക് കഴിഞ്ഞു. ചിന്തിപ്പിക്കുന്ന താമശകളാണ് ശ്രീനിവാസന്റെ തിരക്കഥയുടെ കരുത്ത്. 
ദാമ്പത്യ പ്രണയത്തിന്റെ നർമ്മവും നോവും വീണ്ടും തീയേറ്ററിൽ എത്തിയിരിക്കുന്നുവെന്ന  പ്രത്യേകതയുണ്ട്. മധുരമുള്ള  സ്നേഹത്തിന്റെ കഥയാണിത്. 

മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കൽ കൂടി നെഞ്ചോട് ചേർക്കാൻ ശ്രീനിവാസന്റെ മനോഹരമായ തിരക്കഥ. ശ്രീകൃഷ്ണന്റെ സംവിധാന മികവ് എടുത്ത് പറയാം .ചിത്ര പാടിയ " അനുരാഗനീല നദിയെന്ന " ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടി.

പവിത്രനെ തേടി അനന്തു എത്തുന്നതോടെയാണ് കഥയുടെ മാറ്റം .പുതുമയുള്ള കഥയാണ്. അവതരണ രീതി രണ്ടാം പകുതിയിൽ ശരിയായില്ല എന്ന് തന്നെ പറയാം. സാമൂഹ്യ വിമർശനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. 

റേറ്റിംഗ് - 3 / 5 .
സലിം പി. ചാക്കോ, 

No comments:

Powered by Blogger.