" ഒരു കുപ്രസിദ്ധ പയ്യന്റെ " 28-ാം ദിവസം പത്തനംതിട്ടയിൽ ആഘോഷിച്ചു.

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ "ഒരു കുപ്രസിദ്ധ പയ്യന്റെ "28-ാം ദിവസം പത്തനംതിട്ട ട്രിനിറ്റി മുവി ഹൗസ് രണ്ടിൽ വച്ച് സമുചിതമായി ആഘോഷിച്ചു.

സംവിധായകൻ മധുപാലും, തീയേറ്റർ എം.ഡി പി.എസ് രാജേന്ദ്രപ്രസാദും ചേർന്ന് കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.  

സംവിധായൻ മധുപാലിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ഉപഹാരം സംസ്ഥാന കൺവീനർ സലിം പി. ചാക്കോ നൽകി. സേതുനാഥ് മലയാലപ്പുഴ, ജില്ലാ   ചെയർമാൻ വിഷ്ണു മനോഹരൻ ,കൺവീനർ പി. സക്കീർ ശാന്തി ,കോന്നിയൂർ രാധാകൃഷ്ണൻ ,എഡിറ്റർ അനന്തു എന്നിവർ പ്രസംഗിച്ചു. 

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ  ജില്ല പ്രസിഡന്റ്         നിബു മാത്യു, ജില്ലാ ട്രഷറാർ ബിജു മലയാലപ്പുഴ , പ്രശാന്ത് ശ്രീധർ, ശ്രീജിത്ത് എസ്. നായർ, വിനീഷ് രാജ്, ജോജു ജോർജ്ജ് തോമസ്, ശ്രീജിത്ത് ഗംഗാധരൻ ,ജിൻസൺ സഖറിയ ,സിനിമ റിപ്പോർട്ടർ തമാരായ സുരേഷ്, വർഗ്ഗീസ്              തെങ്ങുംതറയിൽ ,അഡ്വ. വർഗ്ഗീസ് മുളയ്ക്കൽ, വിഷ്ണുനാഥ്, രജീല, ബിനോയ് മലയാലപ്പുഴ, ,മഞ്ജു ബിനോയ് ,ജസ്റ്റിൻ മൈലപ്രാ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 

ടോവിനോ തോമസിനെ നായകനാക്കി നടൻ മധുപാൽ സംവിധാനം ചെല്ലുന്ന ചിത്രമാണ് " ഒരു കുപ്രസിദ്ധ പയ്യൻ " .നിമിഷ സഞ്ജയൻ ,അനു സിത്താര , ശരണ്യ, നെടുമുടി വേണു, സിദ്ദിഖ്, ജി. സുരേഷ് കുമാർ, ദിലീഷ് പോത്തൻ, സുജിത് ശങ്കർ ,അലൻസിയർ ലേ ലോപ്പസ്, സിബി തോമസ്, സുധീർ കരമന ,ബാലു വർഗ്ഗീസ് ,ശ്വേത മേനോൻ ,അമൽരാജ് ,  അരുൺ , മുൻഷി ശിവൻ, മദൻ , വൽസല മോനോൻ ,ബിന്നി, ഉണ്ണിമായ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. 

സ്ക്രിപ്റ്റ് ജീവൻ ജോബ് തോമസും, ഛായാഗ്രഹണം നൗഷാദ് ഷെറീഫും, എഡിറ്റിംഗ് വി. സാജനും ,ഗാനരചന ശ്രീകുമാരൻ തമ്പിയും ,സംഗീതം ഔസേപ്പച്ചനും, കല രാജീവ് കോവിലകവും, മേക്കപ്പ് ലിബിൻ മോഹനനും ,പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ എ. ഡി യും , അസി. ഡയറക്ടർ കെ.ആർ ഉണ്ണിയും ,    കോസ്റ്റ്വുംസ് സിജി തോമസും നിർവ്വഹിക്കുന്നു.

സലിം പി. ചാക്കോ .

No comments:

Powered by Blogger.