മോഹൻലാൽ ,പ്രകാശ് രാജ് എന്നിവരുടെ അഭിനയ മികവിൽ മാജിക്കൽ റിയലിസം ഫാന്റസി ചിത്രം " ഒടിയൻ''.

ഒടിയനായി മലയാളത്തിന്റെ മെഗാസ്റ്റാർ മാറുമ്പോൾ മാസും, ആക്ഷനും, പ്രണയവുമൊകെയായി  ഒരു വീരനായകകഥയാണ് ഒടിയനിലുടെ തെളിയുന്നത്. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ മോഹൻലാലിന് വേണ്ടി ഒരുക്കുന്ന ആക്ഷൻ രംഗങ്ങളും മോഹൻലാലിന്റെ വ്യതസ്ത ഗെറ്റപ്പുകളുമാണ് ഒടിയന്റെ ഹൈലൈറ്റ്. 

മോഹൻലാൽ എന്ന താരത്തിന്റെ എല്ലാ സാദ്ധ്യതകളും ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.

ഒടിയൻ മാണിക്യനായി മോഹൻലാൽ നിറഞ്ഞാടിയിരിക്കുന്നു. രാവുണ്ണിയായി പ്രകാശ് രാജും തിളങ്ങി.  ഒടിയന്റെ പ്രണയിനിയായ പ്രഭയായി മഞ്ജുവാര്യരും, ഗോപിമാഷായി ഇന്നസെന്റും, ദാമോദരൻ നായരായി സിദ്ദിഖും , മുത്തപ്പനായി മനോജ് ജോഷിയും ,എഴുത്ത്ഛനായി നന്ദുവും, പ്രകാശയായി നരേനും, രവിയായി കൈലാഷും, മീനാക്ഷിയായി സന അൽത്താഫും ,വാസുദേവനായി സന്തോഷ് കീഴാറ്റൂരും അഭിനയിച്ചു. അനീഷ് ജി. മേനോൻ, കണ്ണൻ പട്ടാമ്പി , തമിഴ് നടൻ മൊട്ടരാജേന്ദ്രൻ വില്ലൻ ഒടിയനായും, നിർമ്മതാവ് ആന്റണി പെരുമ്പാവൂർ കെ.എസ്. ഇ .ബി ഓവർസിയറായും  ഒടിയനിൽ വേഷമിടുന്നു. 

ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തി നിഗുഡത പുതച്ചെത്തുകയാണ് ഒടിയൻ .രാത്രി മിത്തായ ഒടിയനെക്കുറിച്ചും ഒടിയൻ  മാണിക്യൻ എന്ന കഥാപാത്രത്തെക്കുറിച്ചും നന്നായി ചിത്രീകരിച്ചിരിക്കുന്നു. 

" ഒടിയന്റെ കൈയ്യിൽ ഒരു കരിമ്പടമുണ്ടാകും. വിജനമായ പാടങ്ങളിലൂടെ നടന്നു വരുന്ന ആളുകളുടെ മുന്നിലേക്ക് ഈ കരിമ്പടവും പുതച്ച് നാലു കാലിൽ ഒറ്റച്ചട്ടമാണ്. ഒടിയനെ കണ്ട് പേടിക്കുന്നയാൾ കുറച്ച് ദിവസം പനിച്ച് കിടക്കും .ഒടിയൻ ചിലപ്പോൾ മൃഗമായി മാറുന്നു എന്ന സങ്കൽപ്പമുണ്ട്. ഒരു പ്രത്യേകതരം മരുന്ന് ചെവിയുടെ പിന്നിൽ പുരട്ടിയാണ് ഈ വേഷം മാറൽ. പക്ഷെ, ഈ മൃഗത്തിന് പൂർണ്ണതയുണ്ടാവില്ല. എതെങ്കിലും അവയവത്തിന്റെ കുറവുണ്ടാകും. ഈ വേഷമാണ്                 ഒടിവേഷം. അത് കെട്ടുന്നയാൾ ഒടിയനും ".

ഇരുട്ടിന്റെയും രാത്രിയുടെയും രാജാവായി ഒടിയനെ സങ്കൽപ്പിച്ചു. ആ നിഗൂഡതയാണ് ഒടിയന്റെ ഭംഗി. 
രാവിരുട്ടിൽ മായ കാഴ്ചകളുടെ വിസ്മയം തീർക്കുകയാണ് മോഹൻലാൽ - വി.എ.ശ്രീകുമാർ മോനോന്റെ മാസ് ഫാന്റസി ചിത്രം " ഒടിയൻ'' 'ഇതുവരെയുള്ള പ്രമേഷനുകളിൽ പറയാത്ത കഥ പ്രേക്ഷകർക്കായി കരുതി വെച്ചിട്ടുണ്ട് ഇതാണ് ഒടിയന്റെ പുതുമ .

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിക്കുന്നത്.  തിരക്കഥ പി.  ഹരികൃഷ്ണനും, ഛായാഗ്രഹണം ഷാജികുമാറും, എഡിറ്റിംഗ് ജോണിക്കുട്ടിയും, ഗാനരചന റഫീഖ് അഹമ്മദും, പ്രഭാവർമ്മയും, ലക്ഷമി ശ്രീകുമാറും,  സംഗീതം എം .ജയചന്ദ്രനും, പശ്ചത്താല സംഗീതം സാം സി. എസ്സും, ആക്ഷൻ സംവിധാനം പീറ്റർ ഹെയ്നും ,കലാ സംവിധാനം പ്രശാന്ത് മാധവും, മേക്കപ്പ് റോഷൻ എൻ.ജിയും, വസ്ത്രാലങ്കാരം എസ്. ബി. സതീഷും ,പ്രൊഡക്ഷൻ കൺട്രോളർ സജി സി. ജോസഫും ,ഫിനാൻസ് കൺട്രോളർ ,മനോഹരൻ പയ്യന്നൂരും നിർവ്വഹിക്കുന്നു.

 പാലക്കാട്, വാഗമൺ ,അതിരപ്പിള്ളി, ബാനറാസ് എന്നിവടങ്ങളിലായിരുന്നു ഷൂട്ടിംഗ് . മോഹൻലാലിന്റെ മനോഹരമായ  പെർഫോമൻസ് ആണ്  ഒടിയനിലൂടെ  പ്രേക്ഷകർ കാണുന്നത് .

റേറ്റിംഗ് - 3.5 / 5 .
സലിം പി. ചാക്കോ .

No comments:

Powered by Blogger.