" ആർക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് " ഒരു കുപ്രസിദ്ധ പയ്യൻ" പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് : സംവിധായകൻ മധുപാൽ.



ആർക്കും ആരെയും വിശ്വാസമില്ലാത്ത 
സമകാലീനലോകത്തിന്റെ പശ്ചാത്തലത്തിലാണ് " ഒരു കുപ്രസിദ്ധ പയ്യൻ" പ്രേക്ഷകരുടെ മുന്നിൽ എത്തുന്നതെന്ന് സംവിധായകൻ മധുപാൽ  സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ രണ്ട് സിനിമകളിൽ ( തലപ്പാവ് ,ഒഴിമുറി)  നിന്ന് വ്യതസ്തമായ ഒരു വിഷയമാണ് ഈ സിനിമയുടേത്. എല്ലാവരും കള്ളനും പോലീസും കളിക്കുന്ന സമകാലീനലോകത്തിന്റെ കഥ കൂടിയാണ് ഈ സിനിമ പറയുന്നത്.  ഏത് നിമിഷവും ആര് വേണമെങ്കിലും പ്രതിചേർക്കപ്പെടാം എന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. അങ്ങനെയുള്ള  പ്രത്യേക സാഹചര്യത്തിൽ  നടക്കുന്ന കഥയാണിതെന്ന് അദ്ദേഹം പറഞ്ഞു. 

ടോവിനോ തോമസിനെ നായകനാക്കി നടൻ മധുപാൽ സംവിധാനം ചെയ്യുന്ന " ഒരു കുപ്രസിദ്ധ പയ്യൻ " നവംബർ ഒൻപതിന് റിലിസ് ചെയ്യും. .നിമിഷ സഞ്ജയൻ ,അനു സിത്താര , ശരണ്യ, നെടുമുടി വേണു, സിദ്ദിഖ്, ജി. സുരേഷ് കുമാർ, ദിലീഷ് പോത്തൻ, സുജിത് ശങ്കർ ,അലൻസിയർ ലേ ലോപ്പസ്, സിബി തോമസ്, സുധീർ കരമന ,ബാലു വർഗ്ഗീസ് ,ശ്വേത മേനോൻ ,അമൽരാജ് ,   അരുൺ , മുൻഷി ശിവൻ, മദൻ , വൽസല മോനോൻ ,ബിന്നി, ഉണ്ണിമായ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. 

സ്ക്രിപ്റ്റ് ജീവൻ ജോബ് തോമസും, ഛായാഗ്രഹണം നൗഷാദ് ഷെറീഫും, എഡിറ്റിംഗ് വി. സാജനും ,ഗാനരചന ശ്രീകുമാരൻ തമ്പിയും ,സംഗീതം ഔസേപ്പച്ചനും, കല രാജീവ് കോവിലകവും, മേക്കപ്പ് ലിബിൻ മോഹനനും ,പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ എ. ഡി യും , അസി. ഡയറക്ടർ കെ.ആർ ഉണ്ണിയും ,    കോസ്റ്റ്വുംസ് സിജി തോമസും നിർവ്വഹിക്കുന്നു.

പാട്ടുകൾ എല്ലാം ഇതിനോടൊകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞിട്ടുണ്ട്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.